ADVERTISEMENT

കൊച്ചി ∙വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ യുജിസി വിജ്ഞാപനം ചെയ്ത മാനദണ്ഡങ്ങളെ യുകെ ആസ്ഥാനമായ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി) സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി യുകെയിലെ  സര്‍വകലാശാലകളുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞതായി ഐഎസ് ഡിസി    സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം എം ജോസഫ് അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐഎസ് ഡിസി പോലെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ അവസരങ്ങളാണ് തുറന്നുകൊടുക്കുകയെന്നും ടോം വ്യക്തമാക്കി. അതിന് പുറമേ യുജിസി തീരുമാനം ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശ ബിരുദങ്ങള്‍ ഇവിടെ തന്നെ ലഭിക്കാന്‍ അവസരമൊരുക്കും. ഇതിലൂടെ അവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നും ടോം ജോസഫ് പറഞ്ഞു. 

business-leader-dr-tom-joseph-jain-cohin-isdc-mou

യുജിസി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ റാങ്കിങ്ങില്‍ ആദ്യ 500-ല്‍ വരുന്ന വിദേശ സര്‍വകലാശാലകള്‍ക്കാണ് അതാത് രാജ്യത്തെ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഇന്ത്യയില്‍ ക്യാംപസ് തുറക്കാനായി അപേക്ഷിക്കാനാകുക. രണ്ടോ അതില്‍ കൂടുതലോ വിദേശ സ്ഥാപനങ്ങള്‍ക്ക് ഒന്നിച്ച് ഇതിനായി അപേക്ഷിക്കാനാകും. 

business-leader-dr-tom-joseph-jain-cohin-isdc
ഐഎസ്ഡിസി    സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം എം. ജോസഫ്

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം ലഭ്യമാക്കുന്നതിനായി നിലവില്‍ യുകെയിലെ 60-ഓളം സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ 300-ഓളം സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിക്കുന്ന സ്ഥാപനമാണ് ഐഎസ്ഡിസി.

ISDC LOGO.cdr
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com