നീലക്കുറിഞ്ഞി ചോദ്യബാങ്ക് : അധ്യാപകരെ വേണം
Mail This Article
×
തിരുവനന്തപുരം ∙ മലയാളം മിഷൻ ഡിസംബറിൽ നടത്തുന്ന നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷയ്ക്കായി ക്വസ്റ്റ്യൻ ബാങ്കും ഉത്തരസൂചികയും തയാറാക്കാൻ ഹൈസ്‌കൂളിൽ മലയാള ഭാഷ പഠിപ്പിക്കുന്ന അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച പത്താം ക്ലാസ് പ്രാവീണ്യ തുല്യതാ പരീക്ഷയായിട്ടാണ് നീലക്കുറിഞ്ഞി പരീക്ഷ നടത്തുന്നത്. ഡിസംബർ 4നു മുൻപ് മലയാളം മിഷൻ, ആർടെക് മീനാക്ഷി പ്ലാസ, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഇമെയിൽ: malayalammissionkerala01@gmail.com.
വെബ്സൈറ്റ് www.mm.kerala.gov.in. ഫോൺ: 8078920247.
Content Summary:
Join the Elite Educators: Contribute to the Neelakurinji SHD Question Bank
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.