ADVERTISEMENT

ന്യൂഡൽഹി ∙ നീറ്റ് സൂപ്പർ സ്പെഷ്യൽറ്റി (നീറ്റ് എസ്എസ്) പ്രവേശനത്തിനുള്ള കട്ട് ഓഫ് ശതമാനത്തിൽ കുറവു വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ദേശീയ പരീക്ഷാ ബോർഡിനു (എൻബിഇ) നിർദേശം നൽകി. നിലവിലുള്ള 50 % കട്ട് ഓഫ് 20 ആയി കുറയ്ക്കാനാണു നിർദേശം. 

ദേശീയ മെഡിക്കൽ കമ്മിഷനുമായി (എൻഎംസി) കൂടിയാലോചന നടത്തിയ ശേഷമാണു ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഡിഎം, എംസിഎച്ച് തുടങ്ങി വിവിധ സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകളിലേക്കുള്ള നീറ്റ് എസ്എസ് സെപ്റ്റംബറിലാണു നടന്നത്. ആദ്യ 2 റൗണ്ട് കൗൺസലിങ് പൂർത്തിയായിട്ടും ആയിരത്തിലേറെ സീറ്റ് ഒഴിവുള്ള സാഹചര്യത്തിലാണു കട്ട് ഓഫിൽ കുറവു വരുത്താനുള്ള ശുപാർശ.

Content Summary:

NEET SS Cut-off Could Drop to 20% - What This Means for Aspiring Super Specialists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com