ADVERTISEMENT

ന്യൂഡൽഹി ∙ കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളിൽ ‘100% ജോലി/സിലക്‌ഷൻ ഉറപ്പ്’ എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) കരടു മാർഗരേഖ വ്യക്തമാക്കി. സിസിപിഎയുടെ പ്രത്യേക സമിതിയെയാണു പരീക്ഷ/തൊഴിൽ കോച്ചിങ് സെന്ററുകൾക്ക് മാർഗരേഖ തയാറാക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.

പ്രവേശനപരീക്ഷകളിലെ വിജയികളുടെ ചിത്രങ്ങൾ പരസ്യത്തിൽ ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരം ചിത്രങ്ങൾക്കൊപ്പം വിജയിയുടെ റാങ്ക്, തിരഞ്ഞെടുത്ത കോഴ്സ്, ദൈർഘ്യം, കോഴ്സിന് ഫീസ് ഉണ്ടായിരുന്നോ എന്നതടക്കം നൽകണം. പരസ്യത്തിൽ അവകാശവാദങ്ങളുടെ അതേ വലുപ്പത്തിൽ നിബന്ധനകളും നൽകണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനു രാജ്യത്തെ 20 സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഒക്ടോബറിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Content Summary:

CCPA Cracks Down on Misleading Ads: New Guidelines Set for Coaching Centers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com