ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളിലൊന്നായ ജെയിന്‍ യൂണിവേഴ്സിറ്റിക്ക് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നല്‍കി വരുന്ന രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം സമ്മാനിച്ചു. വളര്‍ന്നുവരുന്ന യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വളര്‍ത്തുന്നതിലുമുള്ള വിഭാഗത്തിലാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തെ കായിക രംഗത്തെ പ്രചാരണത്തിനും വികസനത്തിനും സംഘടനകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം. കേന്ദ്ര സ്‌പോര്‍ട്‌സ് സെക്രട്ടറി സുജാത ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ നിര്‍ണയിച്ചത്. 30-ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ യൂണിവേഴ്സിറ്റി. ബെംഗളൂരു ആസ്ഥാനമായ ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയില്‍ ഓഫ് ക്യാംപസുണ്ട്.

English Summary:

Rashtriya Khel Protsahan Puruskar 2023 Jain Deemed to be University, Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com