ADVERTISEMENT

അത്യന്തം മത്സരാത്കമായ ഇന്നത്തെ തൊഴില്‍ രംഗത്ത് എല്ലാവരും മികവിന് പിന്നാലെയുള്ള ഓട്ടപ്പാച്ചിലിലാണ്‌. എങ്ങനെയും വിജയിക്കണം എന്നത്‌ മാത്രമാണ്‌ പലരുടെയും ലക്ഷ്യം. എന്നാല്‍ മികവിനൊപ്പം നൈതികതയും തത്വദീക്ഷയും സാമൂഹിക ഉത്തരവാദിത്തവും ആഗോള കാഴ്ചപ്പാടുമുള്ള മികച്ച സംരംഭകരെ വാര്‍ത്തെടുക്കുകയാണ് ചെന്നൈയിലെ ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് അഡ്മിനിഷ്ട്രേഷന്‍(ലിബ). 'നൈതികതയോട് കൂടിയ ഉത്കൃഷ്ടത' എന്ന തത്വമാണ് ലയോള കോളജ് സൊസൈറ്റിയിലെ ജസ്യൂറ്റ് പാതിരിമാരാല്‍ നയിക്കപ്പെടുന്ന ഈ സ്ഥാപനത്തിന്‍റെ ആപ്തവാക്യം. വിദ്യാര്‍ഥികളില്‍ അക്കാദമിക മികവിനൊപ്പം നീതിബോധവും സത്യസന്ധതയും സമൂഹത്തോടുള്ള സേവന മനോഭാവവും വളര്‍ത്താന്‍ ലിബ പ്രത്യേകം ശ്രദ്ധിക്കുന്നു.  

loyola-institute-of-business-administration-image-one

കഴിഞ്ഞ 400 വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ജസ്യൂട്ട് പാതിരിമാരുടെ തത്വശാസ്ത്രവും അടിസ്ഥാനമൂല്യങ്ങളുമാണ് ലിബയുടെ വീക്ഷണത്തിനും ദൗത്യത്തിനും രൂപം നല്‍കിയിട്ടുള്ളത്. ആഗോള കാഴ്ചപ്പാടോട് കൂടിയ ഉത്തരവാദിത്തമുള്ള ലോക നേതാക്കളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയില്‍ ഊന്നിയ കോഴ്സുകളാണ് ഇവിടെ നല്‍കുന്നത്. ഈ ലക്ഷ്യം ഓരോ കോഴ്സ് മോഡ്യൂളിലും ഉള്‍ചേര്‍ന്നിരിക്കുന്നു. ഓരോ തീരുമാനം എടുക്കുമ്പോഴും  അതിലെ മാനുഷിക ഘടകത്തിന്‍റെ പ്രാധാന്യം ഇവ വിളംബരം ചെയ്യുന്നു.

രജിസ്ട്രേഷന് സന്ദർശിക്കുക :  https://admissions.liba.edu/?page_id=3751

ചെന്നൈയിലെ ഹരിതാഭമായ ലയോള കോളജ് പരിസരത്ത് 1979ലാണ് ലയോള ഇന്‍സ്റ്റിറ്റ്റ് ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ സ്ഥാപിക്കപ്പെടുന്നത്. ഇവിടുത്തെ രണ്ട് വര്‍ഷ മുഴു നീള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്‍റ്  (PGDM) കോഴ്സിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍റെയും (AICTE) NBAയുടെയും അംഗീകാരമുണ്ട്. എഐസിടിഇ അംഗീകൃത കാറ്റഗറി 2 സ്ഥാപനമായ ലിബയ്ക്ക് എസ്എക്യുഎസിന്‍റെ രാജ്യാന്തര അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

ക്ലാസ്റൂം പഠനവും പ്രായോഗിക, പരീക്ഷണാത്മക പഠനങ്ങളും സമന്വയിപ്പിച്ച ലോകോത്തര മികവുള്ള വിദ്യാഭ്യാസമാണ് ലിബ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. അക്കാദമികമായ ദീര്‍ഘവീക്ഷണം, നൂതനാശയങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികളും കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകളുമായുള്ള ബന്ധം, ആഗോള പങ്കാളികള്‍ എന്നിവയിലൂടെ മികവിന്‍റെ അന്തരീക്ഷം ലിബ സൃഷ്ടിക്കുന്നു. 

ഓക്സ്ഫഡ് ലേണിങ് സിസ്റ്റത്തെയും ഫിന്‍ലാന്‍ഡിലെ വിദ്യാഭ്യാസ സംവിധാനത്തെയും മാതൃകയാക്കി രൂപപ്പെടുത്തിയിരിക്കുന്ന LIBAയിലെ അധ്യാപന-അധ്യയന-മൂല്യനിര്‍ണ്ണയം പരീക്ഷകളില്‍ മാത്രം ശ്രദ്ധ നല്‍കുന്ന പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമാണ്. വിമര്‍ശനാത്മക ചിന്ത, പ്രശ്ന പരിഹാര ശേഷി, നൂതനാശയങ്ങളുടെ പരീക്ഷണം, സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എന്നീ ഘടകങ്ങള്‍ക്കാണ് ലിബയിലെ വിദ്യാഭ്യാസ സമ്പ്രദായം പ്രാമുഖ്യം നല്‍കുന്നത്. 

loyola-institute-of-business-administration-image-three

വിജ്ഞാന കൈമാറ്റത്തില്‍ നിന്ന് വിജ്ഞാന നിര്‍മ്മിതിയിലേക്കുള്ള  വിപ്ലവാത്മകവും പ്രായോഗികവുമായ മാറ്റം ഇവിടെ സംഭവിക്കുന്നു. പുതിയ കാലത്തിന്‍റെ സൂചനകള്‍ ഉള്‍ക്കൊണ്ട്  നേര്‍രേഖയിലെ മൂല്യവര്‍ദ്ധനവില്‍ ആശ്രയിക്കുന്ന പൈപ്പ്ലൈന്‍ സ്ട്രാറ്റജിയില്‍ നിന്ന് നെറ്റ് വര്‍ക്കിലൂടെയും ബന്ധങ്ങളിലൂടെയും മൂല്യവര്‍ദ്ധന കൈവരിക്കുന്ന പ്ലാറ്റ് ഫോം സ്ട്രാറ്റജിയിലേക്കും LIBA അധ്യയന രീതിയെ മാറ്റി. ഇതില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് വിദ്യാര്‍ഥികളുടെ പഠന വഴികളും അധ്യാപകര്‍ അവരെ സഹായിക്കുന്ന രീതികളും നിര്‍ണ്ണയിക്കുന്നത്. കോഴ്സ് സിലബസിന്‍റെ വിശാലമായ അതിര്‍ത്തികള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെ സര്‍ഗ്ഗാത്മകത പരമാവധി ഉപയോഗിക്കാന്‍ ലിബ അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നു. 

അധ്യാപന, അധ്യയന രംഗങ്ങളിലെ ഈ മികവ് ഓരോ വര്‍ഷവും LIBAയുടെ പ്ലേസ്മെന്‍റ് കണക്കുകളിലും പ്രതിഫലിക്കുന്നു. മുന്‍നിര കമ്പനികളില്‍ ഉയര്‍ന്ന പാക്കേജോട് കൂടിയാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൂടി പങ്കാളിത്തമുള്ള പ്ലേസ്മെന്‍റ് ടീം  ഇതിന് ചുക്കാന്‍ പിടിക്കുന്നു. ഐടി, ബിഎഫ്എസ്ഐ, നിര്‍മ്മാണം, ചില്ലറ വ്യാപാരം, ടെലികോം, കണ്‍സള്‍ട്ടന്‍സി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളിലെ ആഗോള കമ്പനികളെ പ്ലേസ്മെന്‍റിനായി ക്യാംപസിലെത്തിക്കാന്‍ LIBAയ്ക്ക് സാധിച്ചിട്ടുണ്ട്. 

loyola-institute-of-business-administration-image-two

LIBAയിലെ പിജിഡിഎം 2024-26 ബാച്ചിലെ സീറ്റൊഴിവുകളിലേക്ക് ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ഓവര്‍സീസ് പൗരന്മാരുടെയും മക്കളില്‍ നിന്നും വിദേശ പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

English Summary:

Loyola Institute of Business Administration (LIBA) - PGDM Course - Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com