ADVERTISEMENT

തിരുവനന്തപുരം ∙ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ (വിഎച്ച്എസ്എസ്) പ്രായോഗികമായ തൊഴിൽ പരിശീലനം ഉറപ്പാക്കാൻ സ്കിൽ സെന്ററുകൾ സ്ഥാപിക്കണമെന്ന്, എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു പഠിച്ച കോർ കമ്മിറ്റി നിർദേശം. ഒരു പഞ്ചായത്തിൽ ഒരു സെന്ററും മുനിസിപ്പാലിറ്റി കളിലും കോർപറേഷനുകളിലും സ്കൂളുകളുടെയും കുട്ടികളുടെയും എണ്ണത്തിനനുസരിച്ച് ഒന്നിലേറെ സെന്ററുകളുമാകാം. അധ്യാപകരുടെ പങ്കിലും തസ്തികയിലും മാറ്റമുണ്ടാകണമെന്നും ഈ രീതിയിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പരിഷ്കരിക്കണമെന്നുമാണു നിർദേശം.

കോർ കമ്മിറ്റി നിർദേശം അനുസരിച്ച് നിലവിലുള്ള വൊക്കേഷനൽ ടീച്ചർ തസ്തിക വർക്ക് എജ്യുക്കേഷൻ ടീച്ചറും വൊക്കേഷനൽ ഇൻസ്ട്രക്ടർ തസ്തിക വർക്ക് എജ്യുക്കേഷൻ ഇൻസ്ട്രക്ടറുമാകും. ഇവരുടെ സേവനം സ്കിൽ സെന്ററുകളിൽ പ്രയോജനപ്പെടുത്താം. ഈ തസ്തികകളിൽ നിലവിൽ സർവീസിലുള്ളവരെല്ലാം വിരമിച്ച ശേഷമേ ഇനി സ്ഥിരനിയമനം നടത്താവൂ. എന്നാൽ, ഓരോ കാലഘട്ടത്തിലെയും ആവശ്യാനുസരണം സ്കൂളുകളിലും സ്കിൽ സെന്ററുകളിലും അധ്യാപകരെയും ഇൻസ്ട്രക്ടർമാരെയും എങ്ങനെ നിയമിക്കണമെന്നു സർക്കാരിന് തീരുമാനിക്കാമെന്നും വ്യക്തമാക്കുന്നു. ഈ മേഖലയിലും താൽക്കാലിക നിയമനം വ്യാപകമാകുമെന്നു സൂചിപ്പിക്കുന്നതാണ് ഈ നിർദേശം.

ഹൈസ്കൂൾ – ഹയർ സെക്കൻഡറി ലയനത്തോടെ വൊക്കേഷനൽ ഹയർ സെക്കൻഡറി മേഖലയിലെ നോൺ വൊക്കേഷനൽ അധ്യാപകരെയും സെക്കൻഡറി അധ്യാപകരായി പരിഗണിക്കും. ഇവർ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കണം. നിലവിൽ ഇവർക്ക് ഒരു സ്ഥാനക്കയറ്റ സാധ്യതയുമില്ലെങ്കിലും സെക്കൻഡറി അധ്യാപകരായി മാറുന്നതോടെ അതിനും വഴിതെളിയുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Content Summary :

Revolutionizing Vocational Training: New Skill Centers to Spring Up in Indian Municipalities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com