ADVERTISEMENT

വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ സംരക്ഷണ മേഖലയിലും വേരൂന്നിയ ഒരു സ്വകാര്യ സ്വാശ്രയ സർവകലാശാലയാണ് NITTE. ഉഡുപ്പി ജില്ലയിലെ NITTE ടൗണിൽ ഓഫ് ക്യാംപസും മംഗളൂരുവിൽ മെയിൻ ക്യാംപസുമുള്ള NITTE, നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ 2023 ലെ റാങ്ക് പട്ടികയിൽ 65-ാം സ്ഥാനത്തുണ്ട്. 1979 ൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചുകൊണ്ട് NITTE എജ്യുക്കേഷൻ ട്രസ്റ്റായി തുടങ്ങിയ സ്ഥാപനം മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം 2008 ൽ സർവകലാശാലയായി വളർന്നു.

nitte-deemed-to-be-university-online-application-two

സുപ്രീം കോടതി മുൻ ജഡ്ജിയും മുൻ ലോക്സഭാ സ്പീക്കറുമായ ജസ്റ്റിസ് കെ.എസ്.ഹെഗ്ഡെയാണ് NITTEയുടെ സ്ഥാപകൻ. പ്രവർത്തനമാരംഭിച്ച് 45 വർഷങ്ങൾക്കിപ്പുറം ഇന്ന് എൻജിനീയറിങ്, മെഡിസിൻ, ഡെന്റിസ്ട്രി, ആർക്കിടെക്ചർ, ഹോട്ടൽ മാനേജ്മെന്റ്, മീഡിയ കമ്യൂണിക്കേഷൻ എന്നിവയടക്കം വിവിധ കോഴ്സുകൾ NITTE യൂണിവേഴ്സിറ്റി നൽകിവരുന്നു. മൾട്ടിഡിസിപ്ലിനറി സർവകലാശാല എന്ന നിലയിൽ പേരുകേട്ട NITTE നിന്നു വിദ്യാഭ്യാസം നേടാനായി മറ്റു രാജ്യങ്ങളിൽനിന്നും വിദ്യാർഥികളെത്തുന്നുണ്ട്.

nitte-deemed-to-be-university-online-application-three

സർവകലാശാലയ്ക്ക് കീഴിലുള്ള എ.ബി.ഷെട്ടി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസും എൻജിഎസ്എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസും എൻഐആർഎഫ് റാങ്ക് പട്ടിക പ്രകാരം അഞ്ചാം സംസ്ഥാനത്തും 46-ാം സ്ഥാനത്തുമുണ്ട്. എൻഎംഎഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാകട്ടെ 101-150 റാങ്ക് ബാൻഡിനുള്ളിലും ഇടം നേടിയിരിക്കുന്നു. 

nitte-deemed-to-be-university-online-application-fourjpg

മെഡിസിൻ, നഴ്സിങ്, ഫാർമസി, ഫിസിയോതെറാപ്പി, ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു കോഴ്സുകൾ എന്നിവ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് 1200 കിടക്കകളുള്ള കെ.എസ്.ഹെഗ്ഡെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും അതുമായി ബന്ധപ്പെട്ട 21 റൂറൽ ഹെൽത്ത് സെന്ററുകളിലും നേരിട്ടുള്ള പരിശീലനം ലഭിക്കുന്നുണ്ട്. ഉൾപ്രദേശങ്ങളിലെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ വിദ്യാർഥികൾക്ക് നേരിട്ട് മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

nitte-deemed-to-be-university-online-application-five

ഏറ്റവും വലിയ ഏകദിന ഡെൻച്വർ ക്യാംപുകൾ സംഘടിപ്പിച്ചതിന് 2021ൽ എ.ബി.ഷെട്ടി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന ചരിത്രത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ഡെന്റൽ കോളജുകളുടെ പട്ടികയിൽ ആദ്യ പത്തിൽ എന്നും എ.ബി.ഷെട്ടി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് ഇടം നേടിയിട്ടുണ്ട്.

nitte-deemed-to-be-university-online-application-six

വ്യത്യസ്ത പ്രദേശങ്ങളിൽനിന്നു വിദ്യാർഥികൾ എത്തുന്ന എൻഎംഎഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദക്ഷിണേന്ത്യയിലെ മുൻനിര എൻജിനീയറിങ് കോളജുകളിൽ ഒന്നാണ്. എയ്റോ മോഡലിങ്, റോബട്ടിക്സ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്ലേസ്മെന്റ് റെക്കോർഡുകൾക്കും മികച്ച സൗകര്യങ്ങൾക്കും പുറമേ സ്റ്റുഡൻസ് ക്ലബ്ബുകളും സ്ഥാപനത്തിന് ഏറെ പ്രചാരം നേടിക്കൊടുത്തിട്ടുണ്ട്.

nitte-deemed-to-be-university-online-application-eight

NITTE യുടെ ആദ്യത്തെ കോളജായ എൻ‌ജിഎസ്എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ഇന്ത്യയിലെ ഏറ്റവും മികച്ച 50 ഫാർമസ്യൂട്ടിക്കൽ കോളജുകളിൽ ഒന്നാണ്. എൻബിഎ അംഗീകൃത അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളാണ് ഇവിടെ നൽകുന്നത്. പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒാഫ് വൂളങ്ഗോങ്, റിറ്റ്സുമേകാൻ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒാഫ് മിയാസാകി, ഒാകയാമാ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒാഫ് ഇലിനോയ്, യൂണിവേഴ്സിറ്റി ഒാഫ് സാന്റോ ടോമാസ്, ഗെന്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒാഫ് ഗോഥൻബർഗ് എന്നീ ആഗോള സർവകലാശാലകളുമായി, സ്റ്റുഡൻഡ് എക്സ്ചേഞ്ച് പദ്ധതികളടക്കം ദീർഘകാലത്തെ സഹകരണമുണ്ട്. NITTE University  സംഘടിപ്പിക്കുന്നു സാകുറ സയൻസ് എക്സ്ചേഞ്ച് പോലെയുള്ള പരിപാടികളിലെ പങ്കാളിത്തവും ജാപ്പനീസ് കമ്പനികളിൽ ഇന്റേൺഷിപ്പിനും പ്ലേസ്മെന്റിനും അവസരം ഒരുക്കുന്നതും സർവകലാശാലയുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

nitte-deemed-to-be-university-online-application-nine

പഠനത്തിനു പുറമേ സ്‌പോർട്‌സിനും വിനോദത്തിനും നൽകുന്ന പ്രത്യേക പരിഗണനയാണ് NITTEയെ വ്യത്യസ്തമാക്കുന്നത്. മംഗളൂരുവിലും NITTE ക്യാംപസുകളിലും പ്രവർത്തിക്കുന്ന ബി.സി.ആൽവ സ്പോർട്സ് കോംപ്ലക്സ് വിവിധ കായിക വിനോദങ്ങൾക്കുള്ള അവസരങ്ങൾ ഒരുക്കുന്നു. ഇന്റർ കോളജ് ഫെസ്റ്റിവലുകളിലും കായിക മത്സരങ്ങളിലും വിദ്യാർഥികളുടെ വലിയ തോതിലുള്ള പങ്കാളിത്തമുണ്ട്. 

ഓണം, ദീപാവലി, ദസറ, ക്രിസ്മസ് അങ്ങനെ എല്ലാ വിശേഷാവസരങ്ങളും വിദ്യാർഥികളും അധ്യാപക - അനധ്യാപകരും ചേർന്ന് ഏറ്റവും മികച്ച രീതിയിൽ ആഘോഷമാക്കുന്നു. വിദ്യാർഥികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് നൽകുന്ന ശ്രദ്ധയാണ് സർവകലാശാലയുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. വിദ്യാർഥികൾക്ക് വേണ്ട പിന്തുണ നൽകാനായി സ്റ്റുഡന്റ് വെൽനസ് സെന്ററുകളുടെയും പരിശീലനം നേടിയ കൗൺസലർമാരുടെയും സേവനം എപ്പോഴും ക്യാംപസിൽ ലഭ്യമാണ്.

കാര്യക്ഷമമായ പ്ലേസ്മെന്റ് സെല്ലുകൾ, സ്പോർട്സ് സൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ, എൻഐടിടിഇ സ്റ്റുഡന്റ് റിസർച്ച് ഫണ്ടിലൂടെ വിദ്യാർഥികൾക്ക് ഗവേഷണങ്ങൾക്കായി നൽകുന്ന പിന്തുണ, പൂർവവിദ്യാർഥി ശൃംഖലകൾ എന്നിവയ്ക്കൊപ്പം പച്ചപ്പു നിറഞ്ഞ അതിമനോഹരമായ ക്യാംപസുകളും ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായി NITTE യെ മാറ്റുന്നു.

Explore UG & PG Programs at Nitte University

English Summary:

NITTE (Deemed-to-be University) - Online Application 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com