ADVERTISEMENT

ന്യൂഡൽഹി: വിവിധ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനുള്ള സിയുഇടി–പിജി പരീക്ഷയ്ക്ക് ഇത്തവണ റജിസ്റ്റർ ചെയ്തത് 4,62,580 പേർ. കഴിഞ്ഞ വർഷം 4,58,774 പേരാണു പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരുന്നത്. വർധന 3806 മാത്രം.

റജിസ്ട്രേഷനിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്– 30,394 പേർ. ഒന്നാം സ്ഥാനത്തുള്ള യുപിയിൽ നിന്ന് 88,065 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിൽ നിന്ന് 87,371 പേർ. ബിഹാർ (28,002), ഒഡീഷ (21,053) എന്നീ സംസ്ഥാനങ്ങളാണു നാലും അഞ്ചും സ്ഥാനങ്ങളിൽ. മാർച്ച് 11 മുതൽ 28 വരെയാണു പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
 

English Summary:

CUET-PG 2023 Sees Marginal Rise in Registrations: Top States Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com