ADVERTISEMENT

ജെഇഇ(മെയിന്‍) 2024 സെഷന്‍ 1 പരീക്ഷയില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച്‌ വീണ്ടും ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ട്. ആകാശിലെ 939ലധികം വിദ്യാര്‍ഥികളാണ്‌ 99ലധികം പേര്‍സന്റൈല്‍ നേടി കണ്ണഞ്ചിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്‌. 143ലധികം വിദ്യാര്‍ഥികള്‍ക്ക്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്സ്‌ എന്നിങ്ങനെ കുറഞ്ഞത്‌ ഒരു വിഷയത്തിനെങ്കിലും 100 പെര്‍സന്റൈല്‍ എന്ന പെര്‍ഫക്ട്‌ സ്കോർ നേടാനായി. ആകെ മൊത്തം 4198 ആകാശ്‌ വിദ്യാര്‍ഥികളാണ്‌ ജെഇഇ(മെയിന്‍) 2024ല്‍ 95ലധികം പേര്‍സന്റൈല്‍ നേടിയത്‌. 

ആകാശിലെ ജെഇഇ ടോപ്പര്‍മാര്‍ക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ ക്ലിക്ക്‌ ചെയ്യാം. 
ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്ന്‌  ഹൈദരാബാദിലെ ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസ്‌റൂം വിദ്യാര്‍ഥിയായ റിഷി ശേഷര്‍ ശുക്ലയുടേതാണ്‌. 300ല്‍ 300 എന്ന സമ്പൂര്‍ണ്ണ വിജയവും ഓവര്‍ ഓള്‍ 100 പേര്‍സന്റൈലും നേടിയ റിഷി ശുക്ല ഇതിലൂടെ തെലങ്കാന സംസ്ഥാനത്തിലെ ജെഇഇ(മെയിന്‍) 2024 സംസ്ഥാന ടോപ്പറുമായി. സമഗ്ര പരിശീലന കോഴ്‌സുകള്‍ക്ക്‌ ഖ്യാതി നേടിയ ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ട് റിഷിയുടെ ഈ അസൂയാവഹമായ വിജയത്തിന്‌ പിന്നിൽ മുഖ്യമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ജെഇഇ(മെയിന്‍) പരീക്ഷയിലെ തന്റെ വിജയത്തിന്‌ പിന്നിലെ രഹസ്യങ്ങളും നാലു ഘ ട്ടങ്ങള്‍ നീളുന്ന പരിശീലന സ്‌ട്രാറ്റജിയും പങ്കുവയ്‌ക്കുകയാണ്‌ റിഷി. 

തുടക്കം ആകാശ്‌ നാഷണല്‍ ടാലന്റ്‌ ഹണ്ട്‌ പരീക്ഷയില്‍ നിന്ന്‌ 
ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ നാഷണല്‍ ടാലന്റ്‌ ഹണ്ട്‌ എക്‌സാമില്‍ (ANTHE ) പങ്കെടുത്തതാണ്‌ റിഷിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്‌. സൗഹാര്‍ദ്ദപൂര്‍വമായ ക്ലാസ്‌റൂം ചുറ്റുപാടുകളും ഓരോ വിദ്യാര്‍ഥിയുടെയും സൗകര്യത്തിനനുസരിച്ച്‌ പഠിക്കാന്‍ സ്ഥാപനം നല്‍കിയ സ്വാതന്ത്ര്യവുമാണ്‌ ജെഇഇ മെയിന്‍, അഡ്വാന്‍സ്‌ഡ്‌ തയ്യാറെടുപ്പുകള്‍ക്കായി ആകാശ്‌ തിരഞ്ഞെടുക്കാന്‍ റിഷിയെ പ്രേരിപ്പിച്ചത്‌. ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്സ്‌ തുടങ്ങിയ വിഷയങ്ങളോടുള്ള വ്യക്തിപരമായ താത്‌പര്യവും എന്‍ജിനീയറിങ്‌ പശ്ചാത്തലമുള്ള മാതാപിതാക്കളുടെ പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ റിഷിക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. 

വിജയത്തിലേക്ക്‌ നാലു പടികള്‍

റിഷിയുടെ സൂക്ഷ്‌മമായ പരീക്ഷാ പരിശീലന സ്‌ട്രാറ്റജിക്ക്‌ മുഖ്യമായും നാലു പടികളാണ്‌ ഉള്ളത്‌. 

സ്റ്റെപ്പ്‌ 1 : കേള്‍ക്കാം, പഠിക്കാം
ക്ലാസില്‍ ശ്രദ്ധയോടെ ഇരുന്ന്‌  കേട്ട്‌ പഠിപ്പിക്കുന്ന കണ്‍സെപ്‌റ്റുകളെല്ലാം മനസ്സിലാക്കാന്‍ റിഷി ശ്രമിച്ചിരുന്നു. 

സ്റ്റെപ്പ്‌ 2 : നിരന്തര പരിശീലനം
പഠിച്ച കണ്‍സെപ്‌റ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രോബ്ലങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം പരിശ്രമിച്ചു. 

സ്റ്റെപ്പ്‌ 3 : സംശയങ്ങള്‍ ഉടനുടന്‍ പരിഹരിക്കാം
അധ്യാപകരില്‍ നിന്ന്‌ സംശയനിവര്‍ത്തി വരുത്തി പൂര്‍ണ്ണമായ ബോധ്യം വിഷയങ്ങളെ കുറിച്ചുണ്ടാക്കാന്‍ റിഷി ശ്രദ്ധ പുലര്‍ത്തി. 

സ്റ്റെപ്പ്‌ 4: തെറ്റുകള്‍ വിലയിരുത്താം
പരീക്ഷകളിലെ തെറ്റുകള്‍ വിലയിരുത്തി കൊണ്ട്‌ തന്റെ ദുര്‍ബല മേഖലകള്‍ ഏതെല്ലാമാണെന്ന്‌ കണ്ടെത്തി അതില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും റിഷി ശ്രദ്ധിച്ചു. 

ആകാശിലെ അധ്യാപകരുടെ അമൂല്യ പങ്ക്‌
തന്റെ വിജയത്തില്‍ ആകാശിലെ അധ്യാപകരുടെ ഒഴിച്ചു കൂടാനാകാത്ത പങ്കിനെ കുറിച്ചും റിഷി എടുത്ത്‌ പറയുന്നു. ശരിയായ  പഠന സാമഗ്രികള്‍  നല്‍കാനും ആത്മവിശ്വാസം വളര്‍ത്താനും പ്രചോദനമേകാനും അധ്യാപകര്‍ ശ്രദ്ധിച്ചിരുന്നതായി റിഷി ചൂണ്ടിക്കാട്ടി. പരിശീലനത്തിന്റെ ഓരോ ഘട്ടത്തിലും ലഭിച്ച പ്രോത്സാഹനവും വെല്ലുവിളികളുടെ സമയത്ത്‌ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും റിഷിയുടെ ആത്മവിശ്വാസം വളര്‍ത്തി. അവസാന പരീക്ഷയ്‌ക്ക്‌  ശരിയായി തയ്യാറെടുത്തു എന്ന ബോധ്യം ഇവയെല്ലാം റിഷിക്ക്‌ ഉണ്ടാക്കി. 

ആകാശിലെ പരീക്ഷാ പരമ്പര
ജെഇഇയ്‌ക്ക്‌ വേണ്ടിയുള്ള ആകാശിലെ ഫൈനല്‍ പരീക്ഷ പരമ്പരയും ആര്‍ക്കൈവ്‌ പരീക്ഷ പരമ്പരയും തത്സമയം പരീക്ഷ എഴുതുന്ന പരിചയം റിഷിക്ക്‌ നല്‍കി. ഇത്‌ റിഷിയെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതായിരുന്നു. ആത്മവിശ്വാസം ഉയര്‍ത്താന്‍ മാത്രമല്ല തയ്യാറെടുപ്പിലെ തെറ്റുകളും കുറവുകളും കണ്ടെത്താനും ഇത്‌ വഴി റിഷിക്ക്‌ സാധിച്ചു. തെറ്റുകള്‍ തിരുത്തിയും ദുര്‍ബലമായ മേഖലകള്‍ വീണ്ടും മനസ്സിരുത്തി പഠിച്ചും തന്റെ ശേഷികള്‍  നിരന്തരം തേച്ച്‌ മിനുക്കുകയും അവസാന പരീക്ഷയെ നിശ്ചയദാര്‍ഢ്യത്തോട്‌ കൂടി  റിഷി  നേരിടുകയും ചെയ്‌തു. 

മാതാപിതാക്കളുടെ തുടര്‍ച്ചയായ പിന്തുണ
മാതാപിതാക്കളുടെ സമ്പൂര്‍ണ്ണ പിന്തുണയും ത്യാഗങ്ങളും തന്റെ വിജയത്തില്‍ വലിയ സ്ഥാനം വഹിച്ചതായും റിഷി പറയുന്നു. റിഷിയുടെ പഠന സമയത്തിന്‌ മുന്‍തൂക്കം നല്‍കി കൊണ്ട്‌ തങ്ങളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച മാതാപിതാക്കള്‍ ഏറ്റവും മികച്ച വിജയത്തിനായി മകനെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. പഠിക്കാന്‍ മകനൊപ്പം ഇരുന്ന അമ്മയും ഉറക്കമൊഴിച്ച്‌ കാവലിരുന്ന അച്ഛനുമെല്ലാം റിഷിയുടെ അതുല്യവിജയത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കി. 

അച്ചടക്കവും ഏകാഗ്രതയും ശ്രദ്ധ വ്യതിചലിക്കാതിരിക്കാന്‍ സഹായിച്ചു
ഇന്നത്തെ കാലത്ത്‌ ഇന്‍സ്റ്റാഗ്രാമും ഫേസ്‌ബുക്കും ടിവിയും മൊബൈലുമെല്ലാം ചേര്‍ന്ന ഗാഡ്‌ജറ്റുകളുടെയും നെറ്റ്‌ വര്‍ക്കുകളുടെയും ലോകം ചെറുപ്പക്കാരുടെ പഠനത്തിലെ ശ്രദ്ധ വ്യതിചലിപ്പിക്കാറുണ്ട്‌. ഇതിനെല്ലാം ഇടയില്‍ ഏകാഗ്രതയോടെ പഠിക്കാന്‍ റിഷിക്ക്‌ സാധിച്ചു എന്നതാണ്‌ ഈ വിദ്യാര്‍ഥിയെ വിജയത്തിലെത്തിച്ചത്‌. റിലാക്‌സ്‌ ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളും സിനിമകളുമൊക്കെ റിഷിയും ഉപയോഗിക്കാറുണ്ട്‌. പക്ഷേ അച്ചടക്കത്തോടെ ഇതിനെല്ലാം പരിധി വയ്‌ക്കാന്‍ റിഷിക്ക്‌ സാധിച്ചു. ദിവസവും പഠനത്തിന്‌ ടാര്‍ജറ്റുകള്‍ വച്ചും നിശ്ചയിച്ച സമയത്തിനുള്ളില്‍ ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ചും പഠനത്തിന്‌ രൂപപ്പെടുത്തിയ ഷെഡ്യൂള്‍ പിന്തുടര്‍ന്നും റിഷി വിജയത്തിലേക്ക്‌ നടന്നു കയറി. 

ഗ്രൂപ്പ്‌ പഠനത്തേക്കാള്‍ ഒറ്റയ്‌ക്കുള്ള പഠനത്തിനാണ്‌ റിഷി മുന്‍ഗണന നല്‍കിയത്‌. ജെഇഇ പരിശീലന പാതയില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളാണ്‌ ഉള്ളതെന്നും ഈ വിദ്യാര്‍ഥി വിശ്വസിക്കുന്നു. ദുര്‍ബലമായ മേഖലകള്‍ കണ്ടെത്തുന്നതും പരിഹരിക്കുന്നതും പഠനത്തെ പ്രത്യേകം സഹായിച്ചതായി റിഷി കരുതുന്നു; പ്രത്യേകിച്ച്‌ മനപാഠം പഠിക്കേണ്ട ചില ഭാഗങ്ങളില്‍. രാവിലെ ഉണര്‍ന്നെഴുന്നേറ്റിരുന്ന്‌ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന റിഷി നിലവാരമുള്ള ഉറക്കം തലച്ചോറിന്റെ പ്രവര്‍ത്തനവും മികവും മെച്ചപ്പെടുത്താന്‍ അത്യാവശ്യമാണെന്ന്‌ പറയുന്നു. 

ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ അനുഭവം
ആകാശിലെ തന്റെ പരിശീലന കാലയളവ്‌ അത്യുജ്ജ്വലവും ആസ്വാദ്യകരവുമായിരുന്നതായും റിഷി ഓര്‍ക്കുന്നു. ഇവിടുത്തെ അനുഭവസമ്പന്നരായ അധ്യാപകരും സമഗ്രമായ പഠനവിഭവങ്ങളും പിന്തുണ നല്‍കുന്ന പഠനാന്തരീക്ഷവുമാണ്‌   തന്നിലെ മികച്ച വിദ്യാര്‍ഥിയെ രൂപപ്പെടുത്തി വിജയത്തിലെത്തിച്ചതെന്നും റിഷി കൂട്ടിച്ചേര്‍ക്കുന്നു. 

ജെഇഇ മോഹികള്‍ക്കുള്ള ഉപദേശം
ജെഇഇ പരീക്ഷ വിജയിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള റിഷിയുടെ ഉപദേശം വളരെ ലളിതമാണ്‌. കഠിനാധ്വാനം ചെയ്യുക, സ്ഥിരപ്രയത്‌നം പുലര്‍ത്തുക, ഒരിക്കലും പരാജയം സമ്മതിക്കാതിരിക്കുക. അശ്രാന്ത പരിശ്രമവും സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവുമാണ്‌  വെല്ലുവിളികളെ തരണം ചെയ്‌ത്‌ ജെഇഇ യാത്രയില്‍ വിജയിക്കാനുള്ള മാര്‍ഗ്ഗങ്ങളെന്ന്‌ റിഷി പറയുന്നു. 

ആകാശിന്റെ തുടരുന്ന ട്രാക്ക്‌ റെക്കോര്‍ഡ്‌ 
വര്‍ഷങ്ങളായി ജെഇഇ മെയിന്‍, അഡ്വാന്‍സ്‌ഡ്‌ പരീക്ഷയില്‍ റിഷിയെ പോലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളെ വിജയതീരത്തെത്തിക്കാന്‍ ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ടിനു സാധിച്ചിട്ടുണ്ട്‌. 2020ല്‍ ആകാശിലെ നാലു വര്‍ഷ ക്ലാസ്‌റൂം പ്രോഗ്രാം വിദ്യാര്‍ഥിയായിരുന്ന ചിരാഗ്‌ ഫലോര്‍ ജെഇഇ അഡ്വാന്‍സ്‌ഡ്‌ പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ചിരുന്നു. 2022ല്‍ മറ്റൊരു ക്ലാസ്‌റൂം വിദ്യാര്‍ഥിയായ തനിഷ്‌ക കബ്ര ജെഇഇ അഡ്വാന്‍സ്‌ഡില്‍ വനിതകള്‍ക്കിടയിലെ ഒന്നാം സ്ഥാനക്കാരിയായി. 2023ലും വിജയ യാത്ര തുടര്‍ന്നു കൊണ്ട്‌ ആകാശിലെ 2340 വിദ്യാര്‍ഥികള്‍ ജെഇഇ അഡ്വാന്‍സ്‌ഡിന്‌ യോഗ്യത നേടി. ഇത്തവണയും ആകാശിലെ മിടുമിടുക്കരായ വിദ്യാര്‍ഥികള്‍ ആ പതിവ്‌ തെറ്റിച്ചില്ല. 

ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അതിതീവ്രവും സവിശേഷവുമായ സമീപനത്തിന്റെ സാക്ഷ്യപത്രമാണ്‌ ഈ വിദ്യാര്‍ഥികളുടെ വിജയങ്ങള്‍. മെഡിസിന്‍, എന്‍ജിനീയറിങ്‌ മേഖലയില്‍ നിരവധി യുവമനസ്സുകളെ തങ്ങളുടെ സ്വപ്‌നങ്ങള്‍ കൈയ്യെത്തി പിടിക്കാന്‍ സഹായിച്ചു കൊണ്ട്‌ മുന്നേറുകയാണ്‌ ഈ സ്ഥാപനം. 

ജെഇഇ(മെയിന്‍) 2024 പരീക്ഷയിലെ ആകാശ്‌ വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം കാണാന്‍ ക്ലിക്ക്‌ ചെയ്യുക

മെഡിസിനിലോ എന്‍ജിനീയറിങ്ങിലോ ഒരു കരിയര്‍ സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? നീറ്റ്‌ -യുജി, ജെഇഇ മെയിന്‍, അഡ്വാന്‍സ്‌ഡ്‌ തുടങ്ങിയ പരീക്ഷകള്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇന്ന്‌ തന്നെ ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആകാശ്‌ അഡ്‌മിഷന്‍ കം സ്‌കോളര്‍ഷിപ്പ്‌ ടെസ്റ്റായ (iACST)ന്‌ രജിസ്റ്റര്‍ ചെയ്‌ത്‌ വിജയത്തിലേക്കുള്ള തയ്യാറെടുപ്പ്‌ ആരംഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ക്ലിക്ക്‌ ചെയ്യാം. 

കടുത്ത വെല്ലുവിളികളെ മറികടന്ന്‌,  തങ്ങളുടെ കഠിനപ്രയത്‌നം കൊണ്ടും അച്ചടക്കത്തോട്‌ കൂടിയ സ്ഥിരോത്സാഹം കൊണ്ടും ആകാശിലെ  മെന്റര്‍മാര്‍ക്ക്‌ കീഴിൽ വിജയിച്ച്‌ കയറിയവരുടെ കഥകള്‍ ജെഇഇ മോഹികളെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനപരമാണ്‌. ആകാശിലെ വിദ്യാര്‍ഥികളുടെ ഇത്തരം പ്രചോദനാത്മകമായ വിജയകഥകള്‍ കാണാന്‍ ക്ലിക്ക്‌ ചെയ്യാം. 

English Summary:

Aakashians Conquer JEE (Main) 2024 Session 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com