ADVERTISEMENT

കോട്ടയം ∙ നാടോടി നൃത്തവേദിയിൽ സാങ്കേതിക പിഴവിൽ വേദിയിൽ വീണത് കോന്നി എൻഎസ്എസ് കോളജിലെ വിദ്യാർഥികളുടെ കണ്ണീർ. മുഖ്യവേദിയായ തിരുനക്കര മൈതാനത്ത് വൈകിട്ട് ആരംഭിച്ച മൽസരത്തിൽ നാടോടി ഗ്രൂപ്പ് മൽസരത്തിന്റെ ചുവടു മുറുകിയ സമയത്താണ് പാട്ടു പെട്ടെന്ന് നിന്നത്. പാട്ടുനിന്നെങ്കിലും വിദ്യാർഥികൾ ചുവടുകൾ തുടർന്നു. നൃത്തം പൂർത്തിയാക്കിയപ്പോൾ മൽസരം കാണാനെത്തിയ സദസ് കരഘോഷത്തോടെയാണ് വിദ്യാർഥികളെ അനുമോദിച്ചത്. സാങ്കേതികപിഴവാണെന്ന് സംഘാടകർ വിശദീകരിച്ചെങ്കിലും അവസാന നിമിഷം ഇങ്ങനെ സംഭവിച്ചല്ലോ എന്നു പറഞ്ഞ നൃത്തത്തിൽ പങ്കെടുത്ത വിദ്യാർഥികൾ കരഞ്ഞതും സങ്കടക്കാഴ്ചയായി.

nss-college-konni-folk-dance-mg-university-kalolsavam-image-two

വിഡിയോ

English Summary:

MG University Kalolsavam 2024 - Folk Dance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com