ADVERTISEMENT

ന്യൂഡൽഹി : സിബിഎസ്ഇയോ സ്കൂൾ വിദ്യാഭ്യാസ ബോർഡോ അംഗീകരിച്ച ഓപ്പൺ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾ മെഡിക്കൽ യുജി പ്രവേശന പരീക്ഷ (നീറ്റ്) എഴുതാൻ യോഗ്യരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 
നീറ്റ് പരീക്ഷയ്ക്കുള്ള യോഗ്യതയ്ക്കായി ഇത്തരം ഓപ്പൺ സ്കൂളുകളെ ദേശീയ മെഡിക്കൽ കമ്മിഷനും അംഗീകരിക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 
പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മെഡിക്കൽ ബിരുദ ചട്ട പ്രകാരം ഓപ്പൺ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് നീറ്റ് എഴുതാനുള്ള യോഗ്യതയില്ല. ഇതു ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2018 ൽ ഡൽഹി ഹൈക്കോടതി ഈ വ്യവസ്ഥ റദ്ദാക്കിയിരുന്നു.
സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ കൊണ്ട് റഗുലർ രീതിയിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികളെ അയോഗ്യരാക്കുന്ന രീതി ഭരണഘടനാമൂല്യങ്ങൾക്ക് എതിരാണെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി.
ഇത്തരം ധാരണ തള്ളണമെന്നും തുല്യതയും പ്രഫഷനൽ ബിരുദം നേടാനുള്ള മൗലികാവകാശവും സംരക്ഷിക്കണമെന്നും വ്യക്തമാക്കി.

English Summary:

Open school students also eligible to write NEET: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com