ADVERTISEMENT

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് യുജി (NEET UG)  2024നുള്ള റജിസ്‌ട്രേഷന്‍ നാളെ (മാര്‍ച്ച് 09, 2024) അവസാനിക്കാനിരിക്കേ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പല വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനാവുന്നില്ലെന്ന് പരാതി. മൊബൈല്‍ നമ്പറും ഇ – മെയില്‍ ഐഡിയും കൃത്യമായി കൊടുത്തിട്ടും റജിസ്‌ട്രേഷനുള്ള ഒടിപി ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി വിദ്യാര്‍ഥികളാണ് ഈ സാങ്കേതിക തടസ്സം നേരിടുന്നത്. 

നീറ്റ് യുജി 2024ന്റെ വെബ്‌സൈറ്റായ https://neet.nta.nic.inലും സാമൂഹിക മാധ്യമമായ എക്‌സിലും നിരവധി വിദ്യാര്‍ഥികള്‍ പരാതികള്‍ പങ്കുവച്ചെങ്കിലും ഇത് വരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് പരിഹരിക്കാന്‍ നടപടിയെടുത്തിട്ടില്ല. നീറ്റ് യുജി 2024 റജിസ്‌ട്രേഷന്റെ അവസാന പടികളിലൊന്നാണ് ഒടിപി ജനറേഷന്‍. ഒടിപി കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ റജിസ്‌ട്രേഷനുള്ള അവസാന തീയതി നീട്ടി വയ്ക്കണമെന്ന ആവശ്യം വിദ്യാര്‍ഥികളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.

2024 മെയ് 5ന് നടക്കുന്ന പരീക്ഷയില്‍ 20 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. റജിസ്‌ട്രേഷന്റെ അവസാന തീയതി കഴിഞ്ഞാല്‍ അപേക്ഷ ഫോമില്‍ മാറ്റങ്ങളോ തിരുത്തുകളോ വരുത്തുന്നതിന് അപേക്ഷാര്‍ത്ഥികള്‍ക്ക് സമയം നല്‍കുന്നതാണ്. 

English Summary:

NEET UG 2024 Registration: Candidates Facing Technical Errors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com