ADVERTISEMENT

കോട്ടയം ∙ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് ‘സൃഷ്ടി’ സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജിൽ നടന്ന  ‘സൃഷ്ടി 2024’- പത്താമത്  അഖിലേന്ത്യാ എൻജിനീയറിങ്  പ്രോജക്ട് പ്രദർശനം നൂതനാശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും സംഗമവേദിയായി മാറി. 

‘സൃഷ്ടി’ - പ്രദർശനത്തിൽ ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ ‘ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്’ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ മാർവാ സൈമൺ ഏബ്രഹാം, റോഷൻ ജോർജ് പടയട്ടി, മിഥുൻ എസ് നായർ എന്നിവർ  രൂപകൽപനചെയ്ത സമുദ്ര മലിനീകരണത്തിന് പരിഹാരമായ ജൈവമാതൃകയ്ക്ക് ലഭിച്ചു. മികച്ച ഗൈഡിനുള്ള പുരസ്കാരം  ഈ പ്രോജക്ടിന്റെ  മെൻറ്റർ ആയ അസിസ്റ്റൻറ് പ്രൊഫസർ ഇന്ദിര വി. നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് തന്നെയാണ്. കെമിക്കൽ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ്, കംപ്യൂട്ടർ ആപ്പ്ളിക്കേഷൻസ് വിഭാഗത്തിൽ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ്സ് സയന്‍സസ് പുല്ലരിക്കുന്ന്, സിവിൽ വിഭാഗത്തിൽ ബി വി രാജു ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി നരസാപൂർ, കംപ്യുട്ടർ സയൻസ് വിഭാഗത്തിൽ കെ.സി.ജി കോളേജ് ഓഫ് ടെക്നോളജി ചെന്നൈ തമിഴ്‌നാട്, ഇലക്ട്രോണിക്സ് വിഭാഗത്തിൽ ശ്രീ സായിറാം എൻജിനീയറിങ് കോളേജ് ചെന്നൈ, ഇലക്ട്രിക്കൽ, തീം വിഭാഗങ്ങളിൽ കർപ്പകം കോളേജ് ഓഫ് എൻജിനീയറിങ്  കോയമ്പത്തൂർ, ഫുഡ് ടെക്നോളജി വിഭാഗത്തിൽ വർഗീസ് കുര്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി തൃശൂർ, ഹെൽത്ത് കെയർ വിഭാഗത്തിൽ തൃശ്ശൂർ സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ഹ്യൂമൻ സെൻട്രിക് ഡിസൈൻ വിഭാഗത്തിൽ കൊങ്കു എഞ്ചിനീയറിങ് കോളേജ് തമിഴ്നാട്, മെക്കാനിക്കൽ വിഭാഗത്തിൽ കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, റോബോട്ടിക്‌സ് വിഭാഗത്തിൽ സെങ്കുന്താർ എൻജിനീയറിങ് കോളേജ് ഈറോഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ തൃശൂർ ജ്യോതി എൻജിനീയറിങ് കോളേജ്, അനലറ്റിക്കൽ, ആൻസിസ്‌ വിഭാഗങ്ങളിൽ എം കുമാരസ്വാമി കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് കരൂർ തമിഴ്‌നാട്, കേഡൻസ് വിഭാഗത്തിൽ കോയമ്പത്തൂർ പി എസ് ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് റിസർച്ച്, മാറ്റ്ലാബ് വിഭാഗത്തിൽ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, സോളിഡ് വർക്ക് വിഭാഗത്തിൽ ആർഐടി. കോട്ടയം തുടങ്ങിയവർ  ജേതാക്കളായി. മികച്ച ബിസിനസ് പ്ലാൻ പുരസ്‌കാരം ചെന്നൈ ശ്രീ സായിറാം എൻജിനീയറിങ് കോളേജിനാണ്. സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ്സ് സയന്‍സസ് പുല്ലരിക്കുന്ന് മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം നേടി. ബെസ്റ്റ് പാർട്ടിസിപ്പേഷൻ  അവാർഡ് ശ്രീരാമകൃഷ്ണ എൻജിനീയറിങ് കോളേജ് കോയമ്പത്തൂർ നേടി.

സൃഷ്ടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സമീക്ഷ’  പോസ്റ്റർ പ്രെസൻറ്റേഷൻ മത്സരത്തിൽ ആനക്കൽ സെൻറ് ആൻറണീസ് പബ്ലിക് സ്‌കൂൾ  ഒന്നാം സ്ഥാനവും, തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ  രണ്ടാം സ്ഥാനവും, കാഞ്ഞിരപ്പള്ളി സെൻറ്. മേരീസ് ഗേൾസ് ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും നേടി. സ്കൂൾ വിദ്യാർത്ഥികളുടെ  പ്രോജക്ട് മത്സരത്തിൽ കോഴിക്കോട് വേദവ്യാസ വിദ്യാലയം ഒന്നാം സ്ഥാനവും, ഭരണങ്ങാനം സെൻറ്. മേരീസ്  ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.  

സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴ്സറ ഇന്ത്യ എന്റർപ്രൈസ് ഡയറക്ടർ ഡി. വിനോദ്, സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ്  പ്രിൻസിപ്പൽ  ഡോ. സുധ ടി, എക്സിക്യുട്ടിവ് ചെയർമാൻ പുന്നൂസ് ജോർജ്, കേളചന്ദ്ര പ്രിസിഷൻ എഞ്ചിനിയേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിലിപ്പ് തോമസ്,കേരള സ്റ്റാർട്ടപ് മിഷൻ അക്കാഡമിക് എന്റർപ്രണർഷിപ്പ് ഹെഡ് ബെർജിൻ എസ്. റസൽ, ടി.സി.എസ് ടാലൻറ് ഡെവലപ്മെൻറ് ഹെഡ് വിഷ്ണു നാരായൺ, ഫ്ലോർമേറ്റ്  റബർ പ്രൊഡക്ട്സ് ലിമിറ്റഡ് ഡയറക്ടർ നോബിൻ ഐപ്പ്, സൃഷ്ടി ചീഫ് കോർഡിനേറ്റർ ഡോ. ഫോസി മേരി ചാക്കോ, കോ-കോർഡിനേറ്റർ ഡോ. ജിജു വി.ഏലിയാസ്, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ആനന്ദ് അജിത്കുമാർ, പ്രിസ്‌ലി മേരി ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഇന്ത്യയിലെ പതിനേഴോളം  സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആധുനിക സാങ്കേതിക ആവിഷ്കാരങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി. സ്കൂൾ കോളേജ് വിദ്യാർഥികൾ, ജനപ്രതിനിധികൾ, വ്യവസായികൾ, അധ്യാപകർ, സംരംഭകർ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ സൃഷ്ടി പ്രദർശനം ആസ്വദിച്ചു. കേരളാ സ്റ്റാർട്ട്‌-അപ് മിഷൻ (Kerala Startup Mission), സെന്റ്ഗിറ്റ്സ് ഐ.ഇ.ഡി.സി, ഐ.ഐ.സി, സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ്  ‘സൃഷ്ടി’ സംഘടിപ്പിച്ചത്.

English Summary:

Saint Gits College Srishti 2024 - Team Amal Jyothi College of Engineering Kanjirapally bagged the best innovation award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com