ADVERTISEMENT

തിരുവനന്തപുരംഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതലാക്കി പുനഃക്രമീകരിച്ചു.  ഏപ്രിൽ 1 മുതലായിരുന്നു തീരുമാനിച്ചിരുന്നത്. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ ക്യാംപ് ഷെഡ്യൂൾ അനുസരിച്ച് മൂല്യനിർണയ കേന്ദ്രങ്ങളുടെ ചുമതലയുള്ള അധ്യാപകർക്ക് ഈസ്റ്റർ ദിനമായ 31നും ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. ഇത് പരാതികൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണു പുനഃക്രമീകരിച്ചത്. എസ്എസ്എൽസി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയവും ഏപ്രിൽ 3 മുതലാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും ക്യാംപുകളുടെ പ്രവർത്തനമെന്നും ഈസ്റ്റർ ദിനത്തിൽ അധ്യാപകർക്ക് മൂല്യനിർണയ ക്യാംപുകളിൽ ഡ്യൂട്ടിയുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

English Summary:

Higher Secondary Evaluation Duties Rescheduled, No Clash with Easter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com