ADVERTISEMENT

ജർമനിയിലെ ലിൻഡൗവിൽ നൊബേൽ ജേതാക്കളുമായി സംവദിക്കാൻ ഇന്ത്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 15 ഗവേഷകരിൽ കേരളത്തിൽനിന്നു 3 പേർ. പത്തനംതിട്ട സ്വദേശി നവ്യ സാറാ കുര്യൻ, കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി അമൽ അബ്ദുറഹ്മാൻ, തിരുവനന്തപുരം ബാലരാമപുരം സ്വദേശി ബി.അമൃത കൃഷ്ണൻ എന്നിവർക്കാണ് അപൂർവ അവസരം.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഫിസിക്സ് വകുപ്പിലെ ഗവേഷണ വിദ്യാർഥിയാണ് നവ്യ. കോഴിക്കോട് ഫാറൂഖ് കോളജ് അസ്ട്രോഫിസിക്സ് ഗവേഷണ വിദ്യാർഥിയാണ് അമൽ. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ഫിസിക്സിൽ ഗവേഷണം പൂർത്തിയാക്കിയയാളാണ് അമൃത.
എല്ലാ വർഷവും നാൽപതോളം നൊബേൽ ജേതാക്കളും 600 യുവ ശാസ്ത്രഗവേഷകരും പങ്കെടുക്കുന്ന പരിപാടിയാണ് ലിൻഡൗ നൊബേൽ ലോറിയറ്റ് മീറ്റിങ്. ജൂൺ 30 മുതൽ ജൂലൈ 5 വരെയാണ് ഈ വർഷത്തെ സമ്മേളനം.

English Summary:

Kerala's aspiring scientists ready to shine amongst Nobel Laureates in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com