ADVERTISEMENT

തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണം തയാറാക്കുന്നതിനു ഭക്ഷ്യ സുരക്ഷ ലൈൻസ് എടുക്കണമെന്ന ഭക്ഷ്യ സുരക്ഷ കമ്മിഷന്റെ നിർദേശം വിദ്യാഭ്യാസ വകുപ്പ് നിരസിച്ചു. ലൈസൻസ് എടുത്തില്ലെങ്കിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നു ജില്ലകൾ തോറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നോട്ടിസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണമെന്നു  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചോദ്യത്തിനുള്ള മറുപടിയിലാണു ലൈസൻസ് എടുക്കേണ്ടതില്ലെന്നു പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകിയത്. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ഒരു കച്ചവടമല്ല. മാത്രമല്ല, നിയമവും ചട്ടവും പാലിച്ചുകൊണ്ടാണു ഭക്ഷണം തയാറാക്കുന്നതെന്നും പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്.

English Summary:

Education Officials Dismiss Licensing Demand for School Lunch Preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com