സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ സ്കോളർഷിപ് ഫെസ്റ്റ് തിരുവനന്തപുരത്ത്

Mail This Article
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘മെഗാ മില്യൻസ് ഇന്റർനാഷനൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ തിങ്കളാഴ്ച തിരുവനന്തപുരം ഹയാത് റീജൻസിയിൽ വ്യവസായ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്‌തു. സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് ഡയറക്ടർ നൈസി ബിനു, സാന്റാ മോണിക്ക ഗ്രൂപ്പ് സിഇഒ തനൂജ നായർ, മലയാള മനോരമ മാർക്കറ്റിങ് മാനേജർ വി.എസ്.അരുൺ, സാന്റാ മോണിക്ക ഡപ്യൂട്ടി ജനറൽ മാനേജർ ഐശ്വര്യ തച്ചത്, മറ്റു വിദേശ വിദ്യാഭ്യാസ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുഎസ്എ, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, മാൾട്ട, ലാത്വിയ, സിംഗപ്പൂർ, മലേഷ്യ, യുഎഇ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി നൂറിലധികം സർവകലാശാലകളുടെയും കോളജുകളുടെയും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് വഴികാട്ടുകയും ചെയ്‌തു. ഓരോ രാജ്യത്തെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം വിദ്യാർഥികൾക്കു ലഭിച്ചു. വിദ്യാഭ്യാസ ലോൺ സേവനങ്ങൾക്കായി പ്രമുഖ ബാങ്കുകളുടെയും കൗണ്ടറുകൾ തുറന്നിരുന്നു. വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വീസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാർഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസ്സിലാക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.