ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായെന്നാണു വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കകം മൂല്യനിർണയം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 2 ദിവസം കൂടി കഴിഞ്ഞു വ്യാഴാഴ്ചയാണു പൂർത്തിയായത്.

സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം 
തിരുവനന്തപുരം∙ നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറി തലം മുതലുള്ള അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് പ്രായോഗിക പരിശീലനം നൽകുന്നു. മേയ് 2 മുതൽ ആരംഭിക്കുന്ന 3 ദിവസത്തെ പരിശീലനം പല ബാച്ചുകൾക്കായി ഓഗസ്റ്റ് വരെ നീളും. 8 മുതൽ 12 വരെ ക്ലാസുകളിലെ എൺപതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്ന് കൈറ്റ് സിഇഒ എ.അൻവർ സാദത്ത് അറിയിച്ചു.

എംജി ഓഫ് ക്യാംപസ് പരീക്ഷ മേയ് 3 മുതൽ
കോട്ടയം ∙ എംജി സർവകലാശാലയിലെ ഓഫ് ക്യാംപസ് പ്രോഗ്രാമുകളുടെ സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷകൾ മേയ് 3ന് ആരംഭിക്കും. ടൈംടേബിളിന്: www.mgu.ac.in. 0481 2733333.

English Summary:

CBSE 10th and 12th Board Exam Results Set for Release in Early May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com