ADVERTISEMENT

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് പൂർത്തിയാകും. ടാബുലേഷനും ഗ്രേസ് മാർക്ക് ചേർക്കുന്നതടക്കമുള്ള ജോലികളും ബാക്കിയുണ്ട്. ഇത്തവണ മൂല്യനിർണയം നേരത്തേ പൂർത്തിയാക്കാനായെങ്കിലും ഫലപ്രഖ്യാപനം മുൻപ് അറിയിച്ചതനുസരിച്ച് മേയ് രണ്ടാം വാരമായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ആദ്യം എസ്എസ്എൽസി ഫലമാണ് പ്രഖ്യാപിക്കുക.
എസ്എസ്എൽസി മൂല്യനിർണയത്തിൽ പതിനായിരത്തിലേറെ അധ്യാപകരും പ്ലസ് വൺ, പ്ലസ്ടു മൂല്യനിർണയത്തിൽ കാൽലക്ഷത്തോളം അധ്യാപകരുമാണ് പങ്കെടുത്തത്.

English Summary:

SSLC Results to be Declared in the Second Week of May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com