ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഈ വർഷം മുതൽ പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. യുജിസിയും സിഎസ്ഐആറും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തീരുമാനമായി. 2024–25 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും. 

2 തരത്തിലാകും പ്രവേശനം. ജെആർഎഫ് നേടിയവർക്കുള്ളതാണ് ആദ്യ വിഭാഗം. ഇവർക്ക് നിലവിലുള്ളതു പോലെ അഭിമുഖത്തിനു 100% വെയിറ്റേജ് നൽകും. നെറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വിഭാഗത്തിൽ ജെആർഎഫ് നേടിയവർക്കുൾപ്പെടെ അപേക്ഷിക്കാം. നെറ്റ് ജയിച്ച് അസി. പ്രഫസർഷിപ് യോഗ്യത നേടിയവർക്കും നെറ്റ് പരീക്ഷയിൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള സ്കോർ സ്വന്തമാക്കിയവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം.

English Summary:

JNU Revolutionizes PhD Admissions: UGC-NET Scores Now Your Ticket In for 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com