ADVERTISEMENT

ദ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ എക്‌സാമിനേഷന്‍സ്‌ (സിഐഎസ്‌സിഇ) 10, 12 ക്ലാസുകളിലേക്കായി നടത്തിയ 2024ലെ ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയായ ഐഎസ്‌സിയില്‍ 98.19 ശതമാനം പേരും പത്താം ക്ലാസ്‌ പരീക്ഷയായ ഐസിഎസ്‌ഇയില്‍ 99.47 ശതമാനം പേരും വിജയിച്ചു.  കൗണ്‍സിലിന്റെ വെബ്‌സൈറ്റുകളായ  cisce.org  ലൂടെയും  results.cisce.org  ലൂടെയും ഫലം അറിയാം. യൂണിക്‌ ഐഡിയും ഇന്‍ഡക്‌സ്‌ നമ്പറും ക്യാപ്‌ച കോഡും നല്‍കി വിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ പരീക്ഷ ഫലം പരിശോധിക്കാവുന്നതാണ്‌. കരിയേര്‍സ്‌ പോര്‍ട്ടല്‍, ഡിജിലോക്കര്‍ എന്നിവ വഴിയും പരീക്ഷഫലം അറിയാന്‍ സാധിക്കും. 

ഫെബ്രുവരി 21ന്‌ ആരംഭിച്ച ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകള്‍ ഏപ്രില്‍ 3ന്‌ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ട്‌ പരീക്ഷകള്‍ പുനക്രമീകരിച്ചതിനാല്‍ ഏപ്രില്‍ നാല്‌ വരെ പരീക്ഷകള്‍ നീണ്ടു. ഫെബ്രുവരി 26ന്‌ നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസിന്റെ കെമിസിട്രി പരീക്ഷ മാര്‍ച്ച്‌ 21ലേക്കും മെയ്‌ 27ന്‌ നടക്കേണ്ട പന്ത്രണ്ടാം ക്ലാസിലെ സൈക്കോളജി പരീക്ഷ ഏപ്രില്‍ നാലിലേക്കും മാറ്റിനിശ്ചയിക്കുകയായിരുന്നു. 

ഉത്തരകടലാസുകള്‍ വീണ്ടും പരിശോധിക്കാനും പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യാനുമുള്ള അവസരം ദ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ എക്‌സാമിനേഷന്‍സ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഈ വര്‍ഷം മുതല്‍ 10, 12 ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കംപാര്‍ട്ട്‌മെന്റ്‌ പരീക്ഷ നിര്‍ത്തലാക്കാനും ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. പരീക്ഷ നടന്ന വര്‍ഷം തന്നെ മാര്‍ക്കോ, ഗ്രേഡോ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കുറഞ്ഞത്‌ രണ്ട്‌ വിഷയങ്ങളില്‍ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ എഴുതണമെന്ന്‌ സിഐഎസ്‌സിഇ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജോസഫ്‌ ഇമ്മാനുവല്‍ പറഞ്ഞു. ജൂലൈയിലാണ്‌ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ നടക്കുക.

പരീക്ഷഫലം എങ്ങനെ പരിശോധിക്കാം

സ്‌റ്റെപ്പ്‌ 1 - cisce.org , results.cisce.org എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

സ്‌റ്റെപ്പ്‌ 2 - ഹോം പേജിലെ റിസള്‍ട്ട്‌ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

സ്റ്റെപ്പ്‌ 3 - റോള്‍ നമ്പര്‍, ജനനതീയതി പോലുള്ള വിവരങ്ങള്‍ നല്‍കുക.

സ്‌റ്റെപ്പ്‌ 4 - പരീക്ഷഫലം കണ്ട ശേഷം ഡൗണ്‍ലോഡ്‌ ചെയ്യുക.

English Summary:

Step-by-Step Guide to Access 2024 ICSE and ISC Results Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com