ADVERTISEMENT

തിരുവനന്തപുരം : ഗവ.എയ്ഡഡ് / സ്വാശ്രയ / കെയുസിടിഇ കോളജുകളിൽ ബിഎ‍‍ഡിനുള്ള ഏകജാലക പ്രവേശനത്തിന് 25നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതതു കോളജുകളിൽ ഹാജരാക്കണം. https://admissions.keralauniversity.ac.in. ഫോൺ: 9188524612.

കേരള ഡിഗ്രി: ട്രയൽ അലോട്മെന്റ് ഇന്ന്
തിരുവനന്തപുരം : കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in) ഇന്നു പ്രസിദ്ധീകരിക്കും. ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും നാളെ വരെ അവസരമുണ്ട്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റ്ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. ഒന്നാംഘട്ട അലോട്മെന്റ് 13നു പ്രസിദ്ധീകരിക്കും.

കേരള പിജി: അപേക്ഷ തുടങ്ങി
തിരുവനന്തപുരം∙കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും പിജി പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ കോളജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റു സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്മെന്റ്. ഫോൺ: 8281883052
 

English Summary:

University of Kerala BE Admissions: Apply by 25th for Govt. Aided & Self-Financed Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com