ADVERTISEMENT

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ സ്ക്രൈബിനെ നിയോഗിക്കുന്ന ഉത്തരവാദിത്തം അധ്യാപകർക്കു നൽകുന്നതു തീരുമാനിക്കാൻ സർവകലാശാലകളെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ വി.ആർ.സുനിൽകുമാർ‍ എംഎൽഎയുടെ സബ്‌മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു സഹായിയായി തൊട്ടുതാഴെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥിയോ പ്ലസ്ടു വിദ്യാർഥിയോ വേണമെന്നു സർവകലാശാലകൾ നിഷ്‌കർഷിച്ചിട്ടില്ല.സ്ക്രൈബിന്റെ സഹായം ആവശ്യപ്പെടുന്ന വിദ്യാർഥിയേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ സ്ക്രൈബായി പരിഗണിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പരീക്ഷാ കൺട്രോളർ, വകുപ്പു മേധാവി, പ്രിൻസിപ്പൽ, ചീഫ് സൂപ്രണ്ട് തുടങ്ങിയ ഉദ്യോഗസ്ഥരാണു നിലവിൽ സ്ക്രൈബിനെ നിയമിക്കുന്നത്.

English Summary:

Teachers May Soon Be Appointed as Scribes for Differently-Abled Students, Says Minister R Bindu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com