സർവകലാശാല അസിസ്റ്റന്റ് പരീക്ഷ ജൂൺ 15ന്

exam-preparation
SHARE

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ ജൂൺ 15ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1.30 മുതൽ 3.15 വരെ. അപേക്ഷകർ മാർച്ച് 23 മുതൽ ഏപ്രിൽ 11 വരെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി  പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകണം. ഇതിനകം കൺഫർമേഷൻ നൽകാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഇവരുടെ അപേക്ഷ നിരസിക്കപ്പെടും. ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയ 7.53 ലക്ഷം  പേരിൽ  6.25 ലക്ഷത്തിലധികം പേർ   കൺഫർ‌മേഷൻ നൽകിയാൽ  ഒരു ദിവസംകൊണ്ട് പരീക്ഷ നടത്താൻ കഴിയില്ല. അങ്ങനെ വന്നാൽ ജൂൺ 29ന് രണ്ടാംഘട്ട പരീക്ഷ നടത്തും.  

സർവകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ സിലബസിൽ 10 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒാരോ വിഷയത്തിൽ നിന്നും 10 വീതം ചോദ്യങ്ങൾ ഉണ്ടാവും.  ചോദ്യപേപ്പർ ഇംഗ്ലിഷിൽ (പ്രാദേശികഭാഷാ ചോദ്യങ്ങൾ ഒഴികെ). സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ ഇനി പറയുന്നു. Quantitative Apitude, Mental Ability & Test of Reasoning, General Science, Current Affairs, Facts on India, Facts on Kerala, Constitution of India & Civil Rights, General English, Regional Language (Malayalam/Tamil/Kannada), IT & Cyber Laws. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA