ADVERTISEMENT

മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ചില ചോദ്യോത്തരങ്ങൾ പരിചയപ്പെടാം.

∙ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

 ജൂലൈ 4

∙ ഭൂവൽക്കത്തിൽ വന്‍കര ഭാഗങ്ങളുടെ മുകൾത്തട്ട് അറിയപ്പെടുന്നത്?

സിയാൽ

∙വടക്കേ അമേരിക്കയിൽ കാണുന്ന പ്രധാന പുൽമേട്?

പ്രയറി

∙ പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം?

ഒറോളജി

∙ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമുദ്രം?

ഇന്തോനേഷ്യ

∙എൽനിനോ എന്ന വാക്കിന്റെ അർത്ഥം?

ഉണ്ണിയേശു

∙ ലോക ഒസോൺ ദിനം?

സെപ്റ്റംബർ 16

∙ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കടലിടുക്ക്?

ജിബ്രാൾട്ടർ

∙ഭൗമ ഗ്രഹങ്ങളിൽ പെടാത്ത ഗ്രഹം ഏതാണ്?

ശനി

∙ 66 1/2 ° തെക്ക് അക്ഷാശം അറിയപ്പെടുന്നത്‍?

അന്റാർട്ടിക് വൃത്തം

∙ അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം?

 ഇൗജിപ്ത്

∙ ഭൂപടത്തിൽ വെള്ള നിറത്തിൽ സൂചിപ്പിക്കുന്ന പ്രദേശം?

 തരിശ് ഭൂമി

∙ ലൂ ഉഷ്ണക്കാറ്റ് രൂപം കൊള്ളുന്നത്?

 രാജസ്ഥാൻ

∙ഗോവയുടെ ജീവരേഖ?

മണ്ഡോവി

∙‘ വാട്ടർ ടവർ ഒാഫ് ഏഷ്യ’ എന്നറിയപ്പെടുന്നത്?

 ഹിമാലയം

∙‘എലിഫന്റ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?

മേഘാലയ

സമുദ്ര പഠനത്തിനുവേണ്ടിയുള്ള ഇന്ത്യയുടേയും ഫ്രാന്‍സിന്റേയും സംയുക്ത സംരംഭം?

 സരൾ

∙ കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്?

 പീറ്റ് മണ്ണ്

∙മഹാപത്മ സരസ് എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്?

വൂളാർ തടാകം

∙ രത്തംബോർ കടുവ സംങ്കേതം എവിടെ സ്ഥിതിച്ചെയുന്നത്?

രാജസ്ഥാൻ

∙ സിന്ധു നദീതട സംസ്കാരത്തിന്റെ പ്രധാന തുറമുഖം?

ലോത്തൽ

∙‘യൂറോപ്പിന്റെ രോഗി’ എന്നറിയപ്പടുന്ന രാജ്യം?

തുർക്കി

∙ ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പഴയനാമം?

ഗോൾഡ് കോസ്റ്റ്

∙‘പാണ്ഡുരംഗ ഹെഡ്ഗെ’ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

അപ്പികോ

∙ റുഡ്യാർഡ് ക്ലിപ്ലിങ്ങിന്റെ ‘ജംഗിള്‍ബുക്ക് എന്ന കഥയ്ക്ക് പശ്ചാത്തലമായ ദേശീയോദ്യാനം?

 കന്‍ഹ

∙ഗംഗാ ആക്ഷൻ പ്ലാന്‍ നടപ്പാക്കിയ വര്‍ഷം?

 1986 ജനുവരി 14

∙മംഗോഷവർ പ്രധാനമായും ലഭിക്കുന്ന പ്രദേശങ്ങൾ?

കേരള, കര്‍ണാടക

∙ഇന്ത്യയിലെ സജീവ അഗ്നിപര്‍വ്വതം ഏതു ദ്വീപിലാണ്?

ബാരൻ

∙ ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?

ഗുഹാർമോത്തി

∙‘ വാട്ടർ മാൻ ഒാഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര സിങ്

∙ ചെമ്മണ്ണിന്റെ ചുവപ്പ് നിറത്തിന്റെ കാരണം?

 അയൺ ഒാക്സൈഡ്

∙ദുദുമ വെള്ളച്ചാട്ടം സ്ഥതി ചെയ്യുന്നത്?

ഒഡീഷ

∙ ഭൂമിയിലെ സമയമേഖലകളെ തരംതിരിച്ച വ‍്യക്തി?

സാൻഡ്ഫോർഡ് ഫ്ലമിങ്?

∙ ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം?

82° 30’E

∙ഇന്ത്യയുടെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാര്‍ക്ക്?

തെൻമല

∙ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശര്‍മ യാത്ര ചെയ്ത വാഹനം?

സോയൂസ് ടി 11

∙ ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം?

സിയാച്ചിൻ ഹിമാനി

∙ ഇന്ദിരാഗാന്ധി നാഷ്ണൽ ഫോറസ്റ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

ഡെറാഡൂൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com