ADVERTISEMENT

മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില ചോദ്യോത്തരങ്ങൾ പരിചയപ്പെടാം

1. കേരളത്തിലെ ആദ്യത്തെ ‘വൈ –ഫൈ’ യൂണിവേഴ്സിറ്റി’ ഏത്?

കാലിക്കറ്റ് യൂണിവേഴ്സിറ്റി

2. പ്രാചീന തെക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രം ഏതായിരുന്നു?

കാന്തള്ളൂർ ശാല

3. എടിഎം മെഷീൻ കണ്ടുപിടിച്ചത് ആര്?

ഷെപ്പേ‍‍ഡ് ബാരൺ

4. ‘ഡിസിഷൻ പോയിന്റ്സ്’ ആരുടെ പുസ്തകമാണ് ?

ജോര്‍ജ് ബുഷ്

5. കായിക വിദ്യാഭ്യാസം, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം

6. സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ  ആദ്യത്തെ ജയിൽ ഏത് ?

തിഹാർ ജയിൽ

7. ‘The Good Earth’ (നല്ല ഭൂമി) എന്ന പ്രശസ്ത രചന ആരുടേതാണ്?

പേൾ എസ്. ബക്ക്

8. ഗാന്ധിജിയുടെ വധം അറിഞ്ഞപ്പോൾ കൂടുതൽ നല്ലതാവുന്നത് അപകടമാണ് എന്ന് പ്രതികരിച്ചതാര്?

ജോർജ് ബർണാഡ് ഷാ

9. മലയാളത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ നിശബ്ദ സിനിമയുടെ പേരെന്ത്?

മാർത്താണ്ഡവർമ്മ

10. ‘ആടുകളിലെ റാണി’ എന്നറിയപ്പെടുന്ന ഇനം ഏത്?

ജംനാപ്യാരി

11. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യ വ്യക്തി ആര്?

രബീന്ദ്രനാഥ ടാഗോർ

12. ഇടുക്കിയുടെ  വാണിജ്യ തലസ്ഥാനം ?

കട്ടപ്പന

13. ഇന്ത്യയിൽ ‘പ്ലാൻ ഹോളിഡെയ്സ്’ ആയി പ്രഖ്യാപിക്കപ്പെട്ട കാലയളവ് ഏത് ?

1966–69

14. ഇന്ത്യൻ ആസൂത്രണത്തിന്റെ ആദ്യത്തെ ശാസ്ത്രീയ വിമർശകനായി അറിയപ്പെടുന്നത് ആര് ?

ഡി.ആർ. ഗാഡ്ഗിൽ 

15. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നത്?

പി.സി. മഹലനോബിയസ്

16. ‘അർധ ദ്വീപ്’ എന്നർഥമുള്ള അന്താരാഷ്ട്ര വാർത്താ ചാനൽ ഏത്?

അൽ–ജസീറ

17. ‘വൈസ് റീഗൽ പാലസ്’ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന പ്രശസ്ത വസതിയുടെ ഇന്നത്തെ പേരെന്ത്?

രാഷ്ട്രപതി ഭവൻ

18. നിയമസഭയ്ക്ക് ആറു വർഷം കാലാവധിയുള്ള ഇന്ത്യൻ സംസ്ഥാനം?

ജമ്മു– കശ്മീർ

19. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമിറക്കിയ തപാൽ സ്റ്റാമ്പിലെ ചിത്രം എന്തായിരുന്നു?

ദേശീയ പതാക

20. ‘ഹരോഡ് – ഡോമർ’ മാതൃക എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി ഏത്?

ഒന്നാം പഞ്ചവൽസര പദ്ധതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com