ഭാരത രത്ന ലഭിച്ച ആദ്യ വനിത ആര് ?

indira-gandhi
SHARE

മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില ചോദ്യോത്തരങ്ങൾ പരിചയപ്പെടാം

∙താൻസൻ പുരസ്കാരം നൽകുന്നത് ഏത് സംസ്ഥാനമാണ്?

മധ്യപ്രദേശ്

∙പറയിപെറ്റ പന്തിരുകുലത്തിലെ സ്ത്രീകഥാപാത്രം ആര്?

കാരയ്ക്കലമ്മ

∙ശ്വസന സഹായത്തിന് ബഹിരാകാശ സഞ്ചാരികൾ കൊണ്ടു പോകുന്ന സസ്യം ഏത് ?

ക്ലോറെല്ല

∙ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത ആര്?

ചോകില അയ്യർ

∙ഭാരത രത്ന ലഭിച്ച ആദ്യ വനിത ആര് ?

ഇന്ദിരാഗാന്ധി

∙കാർഷികമേഖലയ്ക്ക് മുന്തിയ പ്രാധാന്യം നൽകിയ പഞ്ചവൽസര പദ്ധതി ഏതായിരുന്നു?

ഒന്നാം പഞ്ചവൽസര പദ്ധതി

∙തേക്കടി വന്യമൃഗ സങ്കേതം ഏതു നദിയുടെ കരയിലാണ്?

പെരിയാർ

∙1927 ലെ ജോൺ സൈമൺ അധ്യക്ഷനായ സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം എത്ര ?

ഏഴ്

∙ ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറ പാകിയ യുദ്ധം എത്?

പ്ലാസ്സി യുദ്ധം (1757)

∙‘ലോകത്തിന്റെ മൂന്നാം ധ്രുവം’(Third Pole) എന്നറിയപ്പെടുന്ന പ്രദേശം ഏത്?

സിയാച്ചിൻ

∙ഭൗമോപരിതലവുമായി ചേർന്നു നിൽക്കുന്ന അന്തരീക്ഷ പാളി ഏത്?

ട്രോപ്പോസ്ഫിയർ

∙കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ഇടുക്കി

∙‘പൗനാറിലെ സന്യാസി’ എന്നറിയപ്പെടുന്നത് ആര് ?

വിനോബ ഭാവെ

∙ഇന്ത്യയിൽ ഏഷ്യാറ്റിക് സിംഹങ്ങൾ ഉള്ള ഏക പ്രദേശം ഏത്?

ഗുജറാത്തിലെ ഗിർ നാഷനൽ പാർക്ക്

∙ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആര്?

ജെ.ബി. കൃപലാനി

∙ഇന്ത്യൻ രാഷ്ട്രപതിമാരിൽ ഏറ്റവും പ്രായം കുറഞ്ഞത് ആര്?

നീലം സഞ്ജീവ റെഡ്ഢി

∙ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര്യസമരസേനാനി ആര്?

അരവിന്ദ് ഘോഷ്

∙‘എറ്റേണൽ ഇന്ത്യ’ (അനശ്വര ഇന്ത്യ) ആരുടെ വിഖ്യാത കൃതിയാണ്?

ഇന്ദിരാഗാന്ധി

∙ഷ‍ഡ്കാല ഗോവിന്ദ മാരാർ ഏതു തിരുവിതാംകൂർ രാജാവിന്റെ പ്രമുഖ സംഗീതജ്ഞൻ ആയിരുന്നു?

സ്വാതി തിരുനാൾ

∙കേരളത്തിൽ ‘നന്നങ്ങാടികൾ’ കൂടുതലായി കണ്ടെത്തിയിട്ടുള്ള ഏങ്ങണ്ടിയൂർ ഏതു ജില്ലയിലെ സ്ഥലമാണ്?

തൃശൂർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA