എൽഡിസി കീശയിലാക്കണോ? വരുതിയിലാക്കാം ഇംഗ്ലിഷിനെ!

Exam_Tips
SHARE

എൽഡിസി പരീക്ഷയിൽ പൊതുവിജ്ഞാനത്തിനു നൽകുന്ന അതേ പ്രാധാന്യം തന്നെ കണക്കിനും ഇംഗ്ലിഷിനും നൽകണം. ഉള്ള സമയമത്രയും പൊതുവിജ്ഞാനത്തിനു മാറ്റിവയ്ക്കുന്നവരാണു പലരും. ഇത്തരക്കാർ പൊതുവിജ്ഞാനത്തിലെ 50 മാർക്കും നേടിയാലും കണക്കിലും ഇംഗ്ലിഷിലും മോശമായാൽ റാങ്കിൽ ഒരുപാടു പിന്നിലാകും.

ഉയർന്ന യോഗ്യത ഉള്ളവരെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലാകും ഇംഗ്ലിഷ് ചോദ്യങ്ങൾ. അപ്പോൾ പിന്നെ പത്താംക്ലാസുകാർക്ക് കാര്യങ്ങൾ കൂടുതൽ പ്രയാസമാകുമെന്നു ചിന്തിക്കേണ്ട. പിഎസ്‍സിയുടെ പരീക്ഷാരീതി അറിഞ്ഞു പഠിച്ചാൽ മതി. 

ഇംഗ്ലിഷിൽ രണ്ടു തരം ചോദ്യങ്ങളുണ്ടാകും– വ്യാകരണം (grammar), പദസമ്പത്ത് (vocabulary). രണ്ടും ചേർത്ത് 20 മാർക്കിന്റെ ചോദ്യങ്ങൾ. പഠിക്കാൻ 5–10 ക്ലാസുകളിലെ ഇംഗ്ലിഷ് പാഠപുസ്തകങ്ങളെ ആശ്രയിക്കാം. പാഠപുസ്തകങ്ങളിലെ മാതൃകാ ചോദ്യങ്ങൾ പലതും പിഎസ്‍സി പരീക്ഷയ്ക്കു ചോദിക്കാറുണ്ട്. 

മൂന്നു ഘട്ടം

1) ചോദ്യപേപ്പറുകൾ സംഘടിപ്പിക്കുക: എൽഡിസിയുടേതു തന്നെ വേണമെന്നില്ല, മിക്ക തസ്തികകളിലേക്കുമുള്ള പിഎസ്‌സി പരീക്ഷകളിൽ ഇംഗ്ലിഷ് ചോദ്യങ്ങളുണ്ടാകും. ഇത്തരത്തിൽ 2000 ചോദ്യങ്ങളെങ്കിലും ശേഖരിക്കുക. 

2) പാറ്റേണുകൾ തരംതിരിക്കുക: ഉദാഹരണത്തിന് ക്വസ്റ്റ്യൻ ടാഗ് (question tag), പര്യായം (synonym), വിപരീതം (antonym), കാലങ്ങൾ (tenses) എന്നിങ്ങനെ ഓരോന്നിലെയും ചോദ്യങ്ങളും ഉത്തരങ്ങളും തരംതിരിച്ച് എഴുതിവയ്ക്കുക. ഇതോടെ ഓരോ ഭാഗത്തു നിന്നും ഏതൊക്കെ വിധത്തിൽ ചോദ്യങ്ങൾ വരുമെന്നു മനസ്സിലാകും.

3) ഉത്തരത്തിലേക്കുള്ള വഴി: ചോദ്യങ്ങൾ തരംതിരിച്ചു മനസ്സിലാക്കിയ ശേഷം അവയുടെ നിയമങ്ങളും സൂത്രവിദ്യകളും പഠിക്കാം. 

ചില മാതൃകാ ചോദ്യങ്ങൾ ഇതാ. സ്വയം എഴുതി നോക്കിയ ശേഷം മാത്രം, ഒടുവിലായി നൽകിയിരിക്കുന്ന ഉത്തരങ്ങൾ ശ്രദ്ധിക്കുക. ഇവയുടെ നിയമങ്ങളം വിശദീകരണങ്ങളും അടുത്ത ലക്കത്തിൽ ചർച്ച ചെയ്യാം.

10 സാംപിൾ ചോദ്യങ്ങൾ

1) Nobody knows how to operate the new machine .... 

(Add a question tag)

a) Does they

b) Doesn't they

c) Don't they

d) Do they

2) Leena goes to temple twice in a month. (Frame a question so as to get the above sentence as answer)

a) How many times Leena goes to temple in a month ?

b) How often Leena goes to temple in a month ?

c) How often does Leena go to temple in a month ?

d) When does Leena go to temple in a month ?

3) Tinu is good ....... solving problems in Maths.

a) on

b) in

c) at

d) of

4) Choose the correctly spelt word.

a) Grammar

b) Conviner

c) Recomend

d) Que

5) Delhi is one of the biggest cities in India, means.....

a) Delhi is the biggest city in India

b) There are cities bigger than Delhi.

c) A few other cities in India are as big as Delhi.

d) No other city is bigger than Delhi.

6) Manu uses internet for two hours daily. (Change the voice of the verb)

a) Internet is used for two hours daily.

b) Internet was used for two hours daily.

c) Internet is being used for two hours daily.

d) Internet was being used for two hours daily.

7) Choose the most appropriate sentence:

a) You had better to consult a doctor.

b) You had better to consulted a doctor.

c) You had better consulting a doctor.

d) You had better consult a doctor.

8) Gopi is illiterate, but his son is studying .... a university.

a) in

b) on

c) for

d) at

9) A person who suffered for a noble cause is called ...

a) a martyr

b) a hero

c) a protagonist

d) a martyrdom

10) Being childless for a pretty long time, Carrels decided to ...... a child.

a) adept

b) adapt

c) adopt

d) abduct

ഉത്തരങ്ങൾ: 1) d, 2) c, 3) c, 4) a, 5) c, 6) a, 7) d, 8) d, 9) a, 10) c

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA