ADVERTISEMENT

സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീട്ടിലിരുന്ന് എങ്ങനെ സമയം ചെലവഴിക്കുമെന്നാണ് പലരും ചിന്തിച്ചത്.  മത്സര പരീക്ഷകൾക്കു തയാറെടുക്കുന്നവർക്ക് മികച്ച അവസരമാണിത്. കോച്ചിങ് ക്ലാസുകൾക്കു പോകാനാവില്ലെങ്കിലും മനോരമ ഹൊറൈസൺ പോർട്ടലിന്റെയും മലയാള മനോരമ തൊഴിൽവീഥിയിലെ പാഠങ്ങളുടെയും സഹായത്തോടെ വീട്ടിലിരുന്നു പഠിച്ച് മികച്ച വിജയം നേടാം.

പഠന സമയം ഫലപ്രദമായി വിനയോഗിക്കാൻ 10 മാർഗങ്ങൾ

∙ പഠിക്കാനുള്ള വിഷയങ്ങൾ കൃത്യമായി വിഭജിക്കുക.

∙ ഓരോ വിഷയത്തിനും വേണ്ട സമയം കൃത്യമായി രേഖപ്പെടുത്തി ടൈംടേബിൾ തയാറാക്കുക.

∙ വിവരണാത്മക പരീക്ഷകളിൽ മികവു നേടാൻ ഇംഗ്ലിഷ് പദസമ്പത്ത് വർധിപ്പിക്കുന്ന രീതിയിൽ പഠനം ക്രമീകരിക്കുക.

∙ കണക്കുകൾ ചെയ്തു ശീലിക്കുക, സൂത്രവാക്യങ്ങൾ മനഃപാഠമാക്കുക.

∙ പഴയ ചോദ്യപേപ്പറുകൾ കൊണ്ട് മോക് ടെസ്റ്റ് നടത്തി പഠന പുരോഗതി വിലയിരുത്താം. നിശ്ചിത സമയത്തിനുള്ളിൽ ഉത്തരമെഴുതാനും പരിശീലിക്കാം.

∙ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പരിശോധിച്ച് പഠനക്കുറിപ്പുകൾ തയാറാക്കുക.

∙ ഒാൺലൈൻ പോർട്ടലുകളിലെ സൗജന്യ ക്ലാസുകൾ ഉപയോഗപ്പെടുത്താം.

∙ വാർത്തകളിൽ കാണുന്ന കണക്കുകൾ (സർക്കാർ റിപ്പോർട്ടുകൾ) പരിശോധിച്ച് പഠനക്കുറിപ്പുകൾ തയാറാക്കുക.

∙ പരീക്ഷയ്ക്കു തയാറെടുക്കുന്നവരുടെ ഫെയ്സ്ബുക് ഗ്രൂപ്പുകൾ അടക്കമുള്ള സമൂഹമാധ്യമ കൂട്ടായ്മകളിൽ ചേർന്ന് അറിവു വർധിപ്പിക്കാം.

∙ കൂട്ടുകാരുമായി സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കി കംബൈൻഡ് സ്റ്റഡി നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com