പരിശീലന സ്ഥാപനങ്ങൾക്കായി തൊഴിൽ വീഥി ഓൺലൈൻ ക്വിസ്‌

Thozhilveedhi_OnlineQuiz
SHARE

കേരളത്തിലെ മികച്ച മൽസരപ്പരീക്ഷാ പരിശീലന സ്ഥാപനത്തെ കണ്ടെത്താൻ മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ 'അക്കാദമി നമ്പർ 1' എന്ന പേരിൽ ഓൺലൈൻ ക്വിസ്‌ മൽസരം നടത്തുന്നു.

Q POSITIVE യുട്യൂബ്‌ ചാനലിലൂടെ മേയ്‌ 1 മുതൽ 30 വരെ തുടർച്ചയായ 30 ദിവസമാണു മൽസരം. കേരളത്തിന്റെ ക്വിസ്‌ മാൻ എന്നറിയപ്പെടുന്ന സൂപ്പർ ക്വിസ്‌ ട്രെയിനർ സ്നേഹജ്‌ ശ്രീനിവാസ്‌ മൽസരം നയിക്കും. 

ദിവസേന രാത്രി 7 നു Q POSITIVE യുട്യൂബ്‌ ചാനലിൽ 5 ചോദ്യങ്ങൾ നൽകും. ഉത്തരങ്ങൾ 70125 69672 എന്ന വാട്സാപ്‌ നമ്പറിലേക്ക്‌ പിറ്റേന്നു രാവിലെ 10 വരെ അയക്കാം. ഏറ്റവും ആദ്യം ശരിയുത്തരം അയയ്ക്കുന്നവർക്കാണു പോയിന്റ്‌. 

കേരളത്തിലെ ഏതെങ്കിലും മൽസരപ്പരീക്ഷാ പരിശീലന സ്ഥാപനത്തെ പ്രതിനിധീകരിച്ചാണു പങ്കെടുക്കേണ്ടത്‌. Q POSITIVE ഫെയ്സ്ബുക്‌ പേജിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച്‌ മൽസരത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം. 70125 69672 എന്ന നമ്പറിൽ വാട്സാപ്‌ മെസേജ്‌ അയച്ചാലും ഗൂഗിൾ ഫോം അയച്ചുനൽകും. റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്‌. 

1 മുതൽ 30 വരെ മാർക്കിൽ ഏതെങ്കിലും ഒന്നായിരിക്കും ഓരോ ദിവസവും. ഒരു ദിവസം 5 പോയിന്റെങ്കിൽ അടുത്ത ദിവസം 20 പോയിന്റാകാം. അതതു ദിവസത്തെ മാർക്ക്‌ എത്രയെന്ന് അന്നന്നു പ്രഖ്യാപിക്കും. ഓരോ ദിവസത്തെയും ആദ്യ 3 സ്ഥാനക്കാർക്കു ബോണസ്‌ പോയിന്റുമുണ്ട്‌. 

30 ദിവസത്തെയും മൊത്തം പോയിന്റ്‌ കൂട്ടി 1, 2, 3 സ്ഥാനക്കാരെ കണ്ടെത്തും. ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിക്കുന്ന പരിശീലന സ്ഥാപനത്തെ 'അക്കാദമി നമ്പർ 1' ആയി പ്രഖ്യാപിക്കും. 

വിജയികളെ കാത്തിരിക്കുന്നത്‌ കൈനിറയെ സമ്മാനങ്ങളാണു. സമ്മാനങ്ങളുടെയും മൽസരത്തിന്റെയും വിശദാംശങ്ങൾക്കായി തൊഴിൽ വീഥി കാണുക. ഉടനെ റജിസ്റ്റർ ചെയ്തു തയാറെടുക്കുക. ഈ ലോക്ഡൗൺ കാലത്തു നിങ്ങളെ കാത്തിരിക്കുന്നത്‌ അറിവിന്റെ കിരീടമാകാം. 

English Summary : Thozhilveedhi Online Quiz Academy NO.1

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA