തൊഴിൽ വീഥി–ഹൊറൈസൺ LDC മോക് ടെസ്റ്റ് ജൂലൈ 3 ന്

Thozhilveedhi_Manorama_horizon_Mocktest
SHARE

പിഎസ്‍സിയുടെ എൽ‍ഡി ക്ലാർക്ക് പരീക്ഷകൾക്കു തയാറെടുക്കുന്നവർക്ക് ഇതുവരെയുള്ള തയാറെടുപ്പ് സ്വയം വിലയിരുത്താനും തുടർപഠനം ക്രമീകരിക്കാനും സഹായകമായി ‘തൊഴിൽ വീഥി’യും മനോരമ ഹൊറൈസണും ചേർന്ന് ഓൺലൈൻ മോക് ടെസ്റ്റ് നടത്തുന്നു. 

ജൂലൈ 3 നു നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്കായി ഉദ്യോഗാർഥികൾക്ക് https://www.manoramahorizon.com/test-centre/online-mock-test/thozhilveedhi-manorama-horizon-ldc-model-test/
എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. പരീക്ഷയിൽ ആദ്യ 10 സ്ഥാനങ്ങളിലെത്തുന്നവർക്കു സമ്മാനങ്ങളുണ്ടാകും. 

പിഎസ്‍സി പരീക്ഷയുടെ അതേ മാതൃകയിൽ തന്നെയായിരിക്കും ഓൺലൈൻ മാതൃകാ പരീക്ഷ. പരീക്ഷയ്ക്കുശേഷം പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലിഷ്, മലയാളം എന്നീ വിഷയങ്ങളിലെ ചോദ്യങ്ങൾ വിദഗ്ധർ വിലയിരുത്തും. സംശയനിവാരണത്തിനും അവസരമുണ്ടാകും. പരീക്ഷയുടെ വിശദാംശങ്ങൾ തൊഴിൽ വീഥിയിലും മനോരമ ഹൊറൈസണിലും. 

English Summary : Thozhilveedhi Manorama Horizon LDC mock test

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA