പിഎസ്‌സി പരീക്ഷാ മാറ്റങ്ങൾ: സംശയം തീർക്കാം, മുന്നേറാം

study
Photo Credit : Intellistudies/ Shutterstock.com
SHARE

പിഎസ്‍സി പരീക്ഷകൾക്കു പുതിയ രീതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒട്ടേറെ ഉദ്യോഗാർഥികളാണു സംശയങ്ങൾ ആരാഞ്ഞ് ‘കരിയർ ഗുരു’വിലേക്കു വാട്സാപ് സന്ദേശങ്ങളയച്ചത്. പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംശയങ്ങൾക്കു പ്രശസ്ത പിഎസ്‍സി പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ മറുപടി നൽകുന്നു.

∙ ലാസ്റ്റ് ഗ്രേഡ് (എൽജിഎസ്) പരീക്ഷ ബിരുദധാരികൾക്ക് എഴുതാൻ കഴിയില്ല, എന്നാൽ എൽഡിസി പരീക്ഷയെഴുതാം. ഇരുകൂട്ടർക്കും പൊതുപരീക്ഷയായാൽ എങ്ങനെ റാങ്ക് പട്ടിക നിശ്ചയിക്കും?

പരീക്ഷ ഒന്നാണെങ്കിലും എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കു കട്ട് ഓഫ് മാർക്ക് വ്യത്യസ്തമായിരിക്കും. ബിരുദയോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾക്ക് ഒരു കട്ട് ഓഫ് മാർക്ക് വച്ച് എൽജിഎസ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും; മറ്റുള്ളവർക്കു വേണ്ടി എൽഡിസി റാങ്ക് പട്ടികയും.

∙കഴിഞ്ഞ മാസമാണ് പിഎസ്‍സി വൺ ടൈം റജിസ്ട്രേഷൻ നടത്തിയത്. ഇനി വരുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുമോ?

പ്രിലിമിനറി പരീക്ഷയ്ക്കു പ്രത്യേക അപേക്ഷയില്ല. എൽഡിസി, എൽജിഎസ് പരീക്ഷകൾക്കു നേരത്തേ അപേക്ഷിച്ചവർക്കു വേണ്ടി മാത്രമാണ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുന്നത്.

∙എൽഡിസി, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് പരീക്ഷകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. ഏതൊക്കെ രീതിയിലാണു പഠിക്കേണ്ടത്?

എൽഡി ക്ലാർക്ക് പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുക. സ്വാഭാവികമായും അത് ഓഫിസ് അറ്റൻഡന്റ് പരീക്ഷയ്ക്കും പ്രയോജനപ്പെടും. പൊതുവിജ്ഞാനം (60 മാർക്ക്), ഇംഗ്ലിഷ് (20 മാർക്ക്), കണക്കും മാനസിക വിശകലന ശേഷിയും (20 മാർക്ക്) എന്ന രീതിയിൽ പഠിക്കാം. ഇവയുടെ പ്രിലിമിനറി പരീക്ഷയ്ക്കാണെങ്കിൽ പൊതുവിജ്ഞാനം (60 മാർക്ക്), സയൻസ് (20 മാർക്ക്), കണക്ക്–മാനസിക വിശകലനശേഷി (20 മാർക്ക്) എന്ന രീതിയിൽ പഠിക്കാം.

∙ബിരുദതല യോഗ്യതയുള്ള പരീക്ഷകളുടെ സിലബസ് മാറിയിട്ടുണ്ടോ?

സിലബസിൽ വ്യത്യാസമില്ല. ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന 10 മേഖലകൾ ഉൾപ്പെടുന്ന സിലബസ് അനുസരിച്ചു തന്നെ മുന്നോട്ടുപോകുക.

∙ദേശീയ വിദ്യാഭ്യാസ നയം നിലവിലുള്ള അധ്യാപക റാങ്ക് പട്ടികകളെ ബാധിക്കുമോ?

ദേശീയ വിദ്യാഭ്യാസ നയം പ്രാവർത്തികമാകാൻ സമയമെടുത്തേക്കും. നിലവിലെ റാങ്ക് പട്ടികകളെ ബാധിക്കാൻ സാധ്യത കുറവാണ്.

∙എൽഡിസി, എൽജിഎസ് പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുണ്ട്. എൽഡിസിക്കു കേന്ദ്രം കണ്ണൂരും എൽജിഎസിന് എറണാകുളവുമാണ് വച്ചിരിക്കുന്നത്. അപ്പോൾ പൊതുപരീക്ഷ എവിടെയായിരിക്കും ?

പൊതുപരീക്ഷയ്ക്ക് ഏതു ജില്ല എന്നതു പ്രസക്തമല്ല. മിക്കവാറും നമ്മുടെ സ്വന്തം ജില്ലയിൽ തന്നെ എഴുതാനാകും. മെയിൻ പരീക്ഷ അപേക്ഷിച്ച അതതു സ്ഥലത്തായിരിക്കും.

∙ബിരുദതല പരീക്ഷകൾക്ക് കെഎഎസ് സിലബസുമായി സാമ്യമുണ്ടാകുമോ?

കെഎഎസ് സിലബസ് കുറേക്കൂടി ആഴത്തിലുള്ളതാണ്. അത്രയും കടുപ്പം ബിരുദയോഗ്യത വേണ്ട മറ്റു പിഎസ്‌സി പരീക്ഷകൾക്കുണ്ടാകില്ല.

∙എൽഡി ടൈപ്പിസ്റ്റ് പോലുള്ള പരീക്ഷകൾക്ക് പ്രിലിമിനറി പരീക്ഷ ബാധകമാകുമോ?

പ്രഫഷനൽ, ടെക്നിക്കൽ പരീക്ഷകൾക്കൊന്നും പൊതുപരീക്ഷ ഉണ്ടാകില്ല.

∙പ്രിലിമിനറി പരീക്ഷയ്ക്കു വേണ്ടി ഏതു മാസം വരെയുള്ള ആനുകാലിക വിവരങ്ങൾ (കറന്റ് അഫയേഴ്സ്) പഠിക്കണം?

 2019 ജനുവരി മുതൽ 2020 ജൂലൈ വരെ.

∙യുപിഎസ്എ പരീക്ഷയ്ക്കു പുതിയ രീതിയിൽ സിലബസിൽ മാറ്റമുണ്ടാകുമോ?

 ഇല്ല.

∙പ്രിലിമിനറി ഓൺലൈൻ പരീക്ഷ ആയിരിക്കുമോ?

 സാധ്യതയില്ല.

English Summary: Kerala PSC Exam Changes: Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA