ADVERTISEMENT

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ‘ദേശീയ ചിഹ്നങ്ങൾ’ എന്ന ഭാഗവുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ കൂടി. 

 

ദേശീയ മത്സ്യം: ഇന്ത്യൻ മാക്കറേൽ വിഭാഗത്തിൽപ്പെട്ട അയല

 

ദേശീയ നദി: ഗംഗ ‌(അംഗീകരിച്ച തീയതി 2008 നവംബർ 4)

 

ദേശീയ ജലജീവി: ഗംഗാ ഡോൾഫിൻ (2009)

 

ദേശീയ പൈതൃകം: 

ഇന്ത്യ ഗേറ്റ് (ഡൽഹി രാജ്പഥിൽ സ്ഥിതി ചെയ്യുന്നു; ഓൾ ഇന്ത്യ വാർ മെമ്മോറിയൽ എന്നറിയപ്പെടുന്നു.അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് ഇവിടെയാണ്. ശിൽപി എഡ്വിൻ ലൂട്ടൻസ്)

 

ദേശീയ പൈതൃക മൃഗം: ആന (2010)

 

രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തയാൾ: ഡി.ഉദയകുമാർ (അംഗീകരിച്ചത് 2010 ജൂലൈ 15)

 

ദേശീയ നൃത്തരൂപം: ഭരതനാട്യം(നാട്യശാസ്ത്രത്തിൽനിന്നു രൂപം കൊണ്ടു. നാട്യശാസ്ത്രം രചിച്ചത് ഭരതമുനി. ഉടലെടുത്ത സ്ഥലം തമിഴ്നാട്. മറ്റു വിശേഷണങ്ങൾ– ചലിക്കുന്ന കാവ്യം, ദാസിയാട്ടം)

 

ദേശീയ പക്ഷി: മയിൽ (അംഗീകരിച്ച വർഷം 1963; ശാസ്ത്രീയ നാമം: പാവോ ക്രിസ്റ്റാറ്റസ്)

 

ദേശീയ വൃക്ഷം: പേരാൽ (ഫൈക്കസ് ബംഗാളൻസിസ്)

 

ദേശീയ ഫലം: മാമ്പഴം (മാഞ്ചിഫറ ഇൻഡിക)

 

ദേശീയ പുഷ്പം: താമര (നിലംബോ ന്യൂസിഫറ)

 

ദേശീയ കായികവിനോദം: ഹോക്കി

 

English Summary: Kerala PSC Exam Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com