ADVERTISEMENT

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് പ്രിലിമിനറി പരീക്ഷകൾക്കു വേണ്ടി നദികളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഈ ലക്കത്തിൽ പഠിക്കാം

കേരള ഭാഗീരഥി, ബാരിസ്, റാന്നിയാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?

പമ്പ 

 

∙നീളം 176 കിലോമീറ്റർ

∙ഉദ്ഭവം പീരുമേട്ടിലെ പുളിച്ചിമലയിൽ; 

∙പതനം വേമ്പനാട്ട് കായലിൽ

∙പുണ്യനദി എന്നറിയപ്പെടുന്നു. ശബരിമലയിലൂടെ ഒഴുകുന്നു

∙പമ്പയുടെ ദാനം: കുട്ടനാട്

∙പമ്പയുടെ തീരത്തു നടത്തുന്ന പ്രശസ്ത മത സമ്മേളനങ്ങൾ: മാരാമൺ കൺവൻഷൻ,  ചെറുകോൽപ്പുഴ ഹിന്ദുമതസമ്മേളനം

∙ആറന്മുള ഉത്രട്ടാതി വള്ളംകളി നടത്തുന്നതു പമ്പയിൽ

∙പെരുന്തേനരുവി വെള്ളച്ചാട്ടം, ശബരിഗിരി പദ്ധതി, മൂഴിയാർ പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്നു.

∙ തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്നു

കേരളത്തിൽ സ്വർണ നിക്ഷേപം കാണപ്പെടുന്ന പുഴ ?

ചാലിയാർ

∙നീളം 169 കിലോമീറ്റർ

∙ഉദ്ഭവം: ഇളമ്പലേരി മല

∙ബേപ്പൂർ പുഴ എന്നറിയപ്പെടുന്നു

∙പോഷകനദി: കരിമ്പുഴ

∙ആഢ്യൻപാറ, തുഷാരഗിരി വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നു

∙ദക്ഷിണേന്ത്യയിൽ ആദ്യമായി കയാക്കിങ് മത്സരം സംഘടിപ്പിച്ചത് തുഷാരഗിരിയിൽ

English Summary: Kerala PSC Exam Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com