81 പിഎസ്‌സി വിജ്ഞാപനങ്ങളുമായി തൊഴിൽ വീഥി സ്പെഷൽ എഡിഷൻ

HIGHLIGHTS
  • എസ്ബിഐയിൽ 8,500 അപ്രന്റിസ് അവസരം; ടെൻത് ലെവൽ പരീക്ഷാ ക്വസ്റ്റ്യൻ ബാങ്ക് സൗജന്യം
thozhilveedhi
SHARE

ഫയർ വുമൺ തസ്തികയിലേക്ക് ആദ്യമായി നടത്തുന്ന നിയമനത്തിന്റേതടക്കം 81 പിഎസ്‍സി വിജ്ഞാപനങ്ങളുടെ സമ്പൂർണ വിശദാംശങ്ങളുമായി മലയാള മനോരമയുടെ പിഎസ്‌‍സി സ്പെഷൽ എഡിഷൻ തൊഴിൽ വീഥി വിപണിയിലെത്തി. 

Subscribe Now >>

100 ഒഴിവുകളാണു ഫയർ വുമൺ തസ്തികയിലുള്ളത്. മത്സ്യഫെഡിലേക്കു നടത്തുന്ന ആദ്യ പിഎസ്‍സി നിയമനത്തിൽ 162 ഒഴിവുകളുമുണ്ട്. സ്പെഷൽ റിക്രൂട്മെന്റ് വഴി 230 പൊലീസ് കോൺസ്റ്റബിൾ, 41 സ്റ്റാഫ് നഴ്സ് നിയമനങ്ങൾ, ബൈട്രാൻസ്ഫർ വഴി 139 എൽപി സ്കൂൾ ടീച്ചർ അവസരം എന്നിവയും വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 8,500 അപ്രന്റിസ് ഒഴിവുകളിലേക്കു ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങളുമുണ്ട്. ഗൾഫിൽ 100 നഴ്സ് ഒഴിവ്, അധ്യാപക, മാനേജർ തസ്തികകളിൽ അവസരം എന്നിങ്ങനെ ഒട്ടേറെ ഒഴിവുകൾ വേറെയും. 

പിഎസ്‌സി ടെൻത് ലെവൽ പരീക്ഷയ്ക്ക് ഈ മാസം 23 മുതൽ കൺഫർമേഷൻ തുടങ്ങുകയാണ്. ഇതു സംബന്ധിച്ച വിശദാംശങ്ങളും പുതിയ ലക്കം തൊഴിൽ വീഥിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെൻത് ലെവൽ പരീക്ഷയ്ക്കു തയാറെടുക്കാനുള്ള 16 പേജ് പ്രത്യേക പതിപ്പ് തുടരുന്നു. ടെൻത് ലെവൽ പരീക്ഷാ സിലബസിലെ സാഹിത്യവിഭാഗം ചോദ്യങ്ങളുടെ വിപുലമായ ശേഖരം സൗജന്യ ബുക്‌ലെറ്റായ കോംപറ്റീഷൻ വിന്നറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

English Summary: Kerala PSC: Thozhilveedhi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA