ADVERTISEMENT

∙ ആത്മീയാചാര്യന്‍ ഓഷോ രജനീഷ് അന്തരിച്ചു (1990). ചന്ദ്രമോഹൻ ജയിൻ എന്നായിരുന്നു യഥാർഥ പേര്. 

 

∙ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം 'ബാലൻ ' റിലീസ് ചെയ്തു (1938) . എസ്. നൊട്ടാണിയായിരുന്നു സംവിധായകൻ .

 

∙ ലൈഫ് ഇൻഷുറന്‍സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ദേശസാൽക്കരിക്കപ്പെട്ടു (1956) . 'യോഗക്ഷേമം വഹാമ്യഹം ' എന്നതാണ് എൽഐസിയുടെ ആപ്തവാക്യം .

 

∙ ആറ്റിങ്ങലിനു സമീപം അഞ്ചുതെങ്ങിൽനിന്നു വക്കം അബ്ദുൽ ഖാദർ മൗലവി 'സ്വദേശാഭിമാനി' പത്രം ആരംഭിച്ചു (1905).

 

∙ കോക്ബൊറോക് ദിനം . ത്രിപുരയുടെ ഒൗദ്യോഗിക ഭാഷയായി കോക്ബൊറോകിനെ അംഗീകരിച്ചത് 1979 ൽ ഇതേ ദിനത്തിലാണ്. 

 

∙ ആവിയന്ത്രത്തിന്റെ സ്രഷ്ടാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞ‍ൻ ജയിംസ് വാട്ട് ജനിച്ചു (1736). വൈദ്യുതി പവർ യൂണിറ്റിനു 'വാട്ട്' എന്ന പേര് നൽകിയത് ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ്.

 

English Summary : Thozhilveedhi Exam Guide - Today In History - January 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com