ADVERTISEMENT

> 'സ്പേസ് എക്‌സി' ൻറെ സൂപ്പർ ഹെവി ലോഞ്ച് വാഹനം 'ഫാൽക്കൺ ഹെവി' ആദ്യമായി വിക്ഷേപിച്ചു (2008). ഇലോൺ മസ്‌ക് ആണു സ്പേസ് എക്‌സിന്റെ സ്ഥാപകൻ.

 

>പ്രശസ്‌ത അധ്യാപകനും സാഹിത്യ വിമർശകനുമായ എസ്. ഗുപ്‌തൻ നായർ അന്തരിച്ചു (2006). എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്ക് അർഹനായി. 

 

>സ്വാതന്ത്ര്യസമര സേനാനിയും രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനുമായിരുന്ന മോത്തിലാൽ നെഹ്‌റു അന്തരിച്ചു (1931). ജവാഹർലാൽ നെഹ്‌റു, വിജയലക്ഷ്‌മി പണ്ഡിറ്റ്, കൃഷ്‌ണ ഹതീസിങ് എന്നിവർ മക്കളാണ്.

 

> 'അഗ്നിസാക്ഷി' എന്ന ഒറ്റ നോവലിലൂടെ സാഹിത്യത്തിൽ ചലനം സൃഷ്‌ടിച്ച ലളിതാംബിക അന്തർജനം അന്തരിച്ചു (1987). ആദ്യ വയലാർ അവാർഡ് ജേതാവാണ്. 'ആത്മകഥയ്ക്ക് ഒരാമുഖം' എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. 

 

> 'അതിർത്തി ഗാന്ധി' എന്നറിയപ്പെട്ട ഖാൻ അബ്‌ദുൽ ഗാഫർ ഖാൻ ജനിച്ചു (1890). 'ഖുദായി ഖിദ് മത്ഗർ' എന്ന സംഘടന സ്ഥാപിച്ചത് ഇദ്ദേഹമാണ്.

 

English Summary : Thozhilveedhi Exam Guide - Today In History - February 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com