ADVERTISEMENT

∙മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശമുള്ള ഏക മലയാളി, ബാരിസ്റ്റർ ജി.പി. പിള്ള ജനിച്ചു (1864). 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന ആശയം മുന്നോട്ടുവച്ച ഇദ്ദേഹം മലയാളി മെമ്മോറിയലിന്റെ മുന്നണിപ്പോരാളിയായിരുന്നു. 

 

∙ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദു മഹാസഭ നേതാവുമായ വിനായക ദാമോദർ സവർക്കർ അന്തരിച്ചു (1966). 'ദ്  ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന കൃതി രചിച്ചു. പോർട്ട് ബ്ലയർ വിമാനത്താവളത്തിന് ഇദ്ദേഹത്തിന്റെ പേരാണു നൽകിയത്. 

 

∙1857 ലെ മഹത്തായ വിപ്ലവത്തിന് അസമിൽ നേതൃത്വം നൽകിയ മണിറാം ദത്തയെ പൊതുജനമധ്യത്തിൽ ബ്രിട്ടിഷുകാർ തൂക്കിലേറ്റി(1858). അസമിൽ തേയിലത്തോട്ടങ്ങൾ ഉണ്ടാക്കിയ ആദ്യ വ്യക്തികളിൽ ഒരാളാണ്.

 

∙ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് (10,122 റൺ) എന്ന സുനിൽ ഗാവസ്‌കറുടെ റെക്കോർഡ് ഓസ്‌ട്രേലിയൻ താരം അലൻ ബോർഡർ മറികടന്നു (1993). നിലവിൽ സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ് ഈ റെക്കോർഡ്.

 

∙പ്രശസ്‌ത ഫ്രഞ്ച് സാഹിത്യകാരൻ വിക്ടർ യൂഗോ ജനിച്ചു (1802). പാവങ്ങൾ, നേത്രദാമിലെ കൂനൻ എന്നിവ പ്രധാന കൃതികളാണ്

English Summary : Thozhilveedhi Exam Guide - Today In History - February 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com