‘ഹിന്ദുമതത്തിലെ കാൽവിൻ’ എന്നറിയപ്പെടുന്നത് ആര്?

HIGHLIGHTS
  • ആര്യസമാജം സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ബോംബെയിൽ‌ നിലവിൽ വന്നു
study
Representative Image. Photo Credit : lovera/ Shutterstock.com
SHARE

∙ ബ്രിട്ടീഷ് നാവികക്കമ്പനി വൈറ്റ് സ്റ്റാർ ലൈനിന്റെ RMS ടൈറ്റാനിക് കപ്പൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ആദ്യത്തെതും അവസാനത്തേതുമായ യാത്ര തുടങ്ങി (1912). നാലു ദിവസത്തിനു ശേഷം മഞ്ഞുമലയിൽ ഇടിച്ചു മുങ്ങി ആയിരത്തി അഞ്ഞുറിലേറെപ്പേർക്കു ജീവഹാനി.

∙ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൽ വെടിക്കെട്ടിനിടെ പൊട്ടിത്തെറിയിൽ 111 മരണം (2016)..

∙ ‘കുട്ടനാടിന്റെ ഇതിഹാസകാരൻ’ തകഴി ശിവശങ്കരപ്പിള്ള അന്തരിച്ചു (1999), 1984 ലെ ജ്ഞാനപീഠം ജേതാവ്. ചെമ്മീൻ, കയർ, രണ്ടിടങ്ങഴി തുടങ്ങിയവ പ്രധാന കൃതികൾ.

∙ ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി മൊറാർജി ദേശായി അന്തരിച്ചു (1995). ഉപപ്രധാനമന്ത്രി , കേന്ദ്ര ആഭ്യന്തര–ധനമന്ത്രി, ബോംബെ സംസ്ഥാന മുഖ്യമന്ത്രി പദവികളും വഹിച്ചു.

∙ ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി ചികിത്സാശാഖയുടെ ഉപജ്ഞാതാവ് സാമുവൽ ഹാനിമാന്റെ ജന്മദിനം (1755).

∙ സാമൂഹിക മതപരിഷ്കരണ സംഘടനയായ ആര്യസമാജം സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ബോംബെയിൽ‌ നിലവിൽ വന്നു (1875). ‘ഹിന്ദുമതത്തിലെ കാൽവിൻ’ എന്നറിയപ്പെടുന്നതു  സ്വാമി ദയാനന്ദ സരസ്വതിയാണ്.

English Summary : Thozhilveedhi Exam Guide - Today In History - April 10

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA