കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതെന്ന്?

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – ഏപ്രിൽ 18
this-day-in-history-april-eighteen
Representative Image. Photo : Dmitry Rukhlenko / Shutterstock.com
SHARE

∙ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു (1991). കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു പതിനായിരങ്ങളെ സാക്ഷിയാക്കി പ്രഖ്യാപനം നടത്തിയത് നവസാക്ഷര ചേലക്കോടൻ ആയിഷയാണ്.

∙ യുനെസ്‌കോ ആഹ്വാനപ്രകാരം ലോക പൈതൃകദിനമായി (International Day for Monuments and sites) ആചരിക്കുന്നു. 1983 ലാണ് ഇത് അംഗീകരിക്കപ്പെട്ടത്. 

∙ ശാസ്ത്ര മഹാപ്രതിഭ ആൽബർട്ട് ഐൻസ്റ്റീൻ  അന്തരിച്ചു (1955). ഫോട്ടോ ഇലക്ട്രിക് ഇഫക്ടുമായി ബന്ധപ്പെട്ട പഠനത്തിന് 1921 ൽ ഭൗതിക ശാസ്ത്ര നൊബേൽ ലഭിച്ചു. 

∙ 1857 ലെ കലാപത്തിലെ മുന്നണിപ്പോരാളികളിൽ ഒരാളായ താന്തിയ തോപ്പിയെ ശിവപുരിയിൽ തൂക്കിലേറ്റി (1859). രാമചന്ദ്ര പാണ്ഡുരംഗ എന്നായിരുന്നു യഥാർഥ പേര്.

∙ 29 രാജ്യങ്ങൾ പങ്കെടുത്ത ആദ്യ ആഫ്രോ-ഏഷ്യൻ കോൺഫറൻസ് ഇന്തോനേഷ്യയിലെ ബാന്ദുങ്ങിൽ തുടങ്ങി (1955). ചേരിചേരാ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ ഈ സമ്മേളനം നിർണായക പങ്കു വഹിച്ചു. 

∙ ലോക അമച്വർ റേഡിയോ ദിനം. ഇന്റർനാഷനൽ അമച്വർ റേഡിയോ യൂണിയൻ സ്ഥാപിതമായത് 1925 ൽ ഈ ദിവസം പാരിസിലാണ്.

English Summary : Exam Guide - April 18 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA