ജോർജ് വാഷിങ്‌ടൺ: അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റ്

HIGHLIGHTS
  • 'അമേരിക്കയുടെ രാഷ്ട്രപിതാവ്'എന്നറിയപ്പെടുന്നു.
us-president-georgee-washington
SHARE

ജോർജ് വാഷിങ്ടൺ യുഎസ്എയുടെ ആദ്യ പ്രസിഡന്റായി അധികാരമേറ്റത് 1789 ന് ആയിരുന്നു. 1797 വരെ യുഎസ് പ്രസിഡന്റായിരുന്നു. 'അമേരിക്കയുടെ രാഷ്ട്രപിതാവ്'എന്നറിയപ്പെടുന്നു. 

ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 30 

∙ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും ഭാര്യ ഈവ ബ്രൗണും ആത്മഹത്യ ചെയ്‌തു (1945). 1933- '45 ൽ ജർമൻ ചാൻസലറായിരുന്നു ഹിറ്റ്‌ലർ.

∙എഴുത്തുകാരുടെ പുസ്‌തക പ്രസാധന സംരംഭമായ സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ് പി സി എസ്) പ്രവർത്തനം ആരംഭിച്ചു (1945). 1945 മാർച്ചിൽ റജിസ്റ്റർ ചെയ്‌തു. എസ് പി സി എസ് പ്രസിദ്ധീകരിച്ച ആദ്യ കൃതി 'തകഴിയുടെ കഥകൾ' ആണ്. 

∙ആറ്റത്തിലെ നെഗറ്റീവ് ചാർജ് കണമായ ഇലക്ട്രോണിന്റെ കണ്ടുപിടിത്തം ജെ.ജെ. തോംസൺ പ്രഖ്യാപിച്ചു (1897). 1906 ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ്. 

∙യുനെസ്‌കോ ആഹ്വാനപ്രകാരം 2011 മുതൽ രാജ്യാന്തര ജാസ് ദിനമായി (International Jazz Day) ആചരിക്കുന്നു. 

∙'ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകൻ ദാദാസാഹേബ് ഫാൽക്കെ ജനിച്ചു (1870). രാജാ ഹരിശ്ചന്ദ്ര, മോഹിനി, ഭസ്‌മാസുർ, ലങ്കാദഹൻ, സത്യവാൻ സാവിത്രി എന്നിവ പ്രധാന സിനിമകൾ. രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ഇദ്ദേഹത്തിന്റെ പേരിലാണ്.

English Summary : Exam Guide - April 30 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA