ഹാപ്പി ബർത്ത്ഡേ സുക്കർബർഗ്

HIGHLIGHTS
  • ന്യൂയോർക്കിൽ 1984 മെയ് 14ന് ജനിച്ചു
TOPSHOT-FRANCE-TECHNOLOGY-POLITICS-GOVERNMENT-ECONOMY
Mark Zuckerberg
SHARE

ഫെയ്‌സ്ബുക്കിന്റെ സഹ സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗ് ന്യൂയോർക്കിൽ 1984 മെയ് 14ന് ജനിച്ചു . കലിഫോർണിയയിലെ മെൻലോ പാർക്ക് ആണു ഫെയ്‌സ്‌ബുക്കിന്റെ ആസ്ഥാനം. ഹാവാർഡിലെ ഒരു ക്ലാസ് മുറിയിൽനിന്ന് ആരംഭിച്ച് ലോകം മുഴുവൻ പടർന്ന സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കിന്റെ സ്ഥാപകൻ സക്കർബർഗ് 13 വർഷത്തിനു ശേഷം അതേ സർവകലാശാലയിലേക്കു കയറിച്ചെന്നു. മുപ്പത്തിമൂന്നു വയസ്സിനിടെ ശതകോടീശ്വരനായി മാറിയ ഫെയ്സ്ബുക്ക് സാമ്രാജ്യാധിപന്, ഹാവാർഡ് സർവകലാശാല നൽകിയ ആദരം ചരിത്രമായി. പഠനം പാതിവഴിയിലുപേക്ഷിച്ച സക്കർബർഗിനു സർവകലാശാല സമ്മാനിച്ചത് ഓണററി ഡിപ്ലോമ.

ഹാവാർഡ് വിദ്യാർഥികൾക്കിടയിൽ മാത്രമായി ആരംഭിച്ച ഫെയ്സ്ബുക്ക് പിന്നീടു കലാലയത്തിനു പുറത്തേക്കു വളർന്ന കാലത്താണു 2004ൽ സക്കർബർഗ് പഠനമുപേക്ഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായി ഫെയ്സ്ബുക്ക് മാറിയതു പിന്നീടുള്ള ചരിത്രം.

∙ഒൻപതു തവണ നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ട മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ അന്തരിച്ചു (2018). എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ എന്നാണു  മുഴുവൻ പേര്. പത്മവിഭൂഷൺ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

∙കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയം കോഴിക്കോട്ടു പ്രക്ഷേപണം  ആരംഭിച്ചു (1950). തിരുവനന്തപുരത്താണ് ആദ്യ നിലയം. 

∙ബ്രിട്ടിഷ് ഭിഷഗ്വരൻ എഡ്വേഡ് ജന്നർ ഗോവസൂരിക്കെതിരെ പ്രതിരോധ കുത്തിവയ്‌പ് പരീക്ഷിച്ചു (1796). പകർച്ചവ്യാധിക്കെതിരെയുള്ള ലോകത്തെ ആദ്യത്തെ വാക്‌സീൻ എന്നറിയപ്പെടുന്നു. 

∙പിതാവ് ലൂയി പതിമൂന്നാമന്റെ മരണത്തെ തുടർന്നു നാലു വയസ്സുകാരൻ ലൂയി പതിനാലാമൻ ഫ്രാൻസ് രാജാവായി (1643). ഇദ്ദേഹം 72 വർഷം ഫ്രാൻസ് ഭരിച്ചു. 

∙ കേരള സർക്കാരിന്റെ 'ലക്ഷം വീട്' പദ്ധതിയുടെ ഉദ്‌ഘാടനം കൊല്ലം ജില്ലയിൽ നടന്നു (1972). മന്ത്രിയായിരുന്ന എം. എൻ. ഗോവിന്ദൻ നായർ ആയിരുന്നു പദ്ധതിയുടെ ഉപജ്ഞാതാവ്.

English Summary: Exam Guide - May 14 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA