ADVERTISEMENT

∙മംഗലാപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം. 158 പേർക്കു ജീവൻ നഷ്ടപ്പെട്ടു (2010).

 

∙കേരളത്തിന്റെ പുതിയ നിയമസഭാ മന്ദിരം രാഷ്‌ട്രപതി കെ. ആർ. നാരായണൻ ഉദ്‌ഘാടനം ചെയ്‌തു (1998). 1979 ൽ രാഷ്‌ട്രപതി നീലം സഞ്ജീവറെഡ്‌ഡിയാണു തറക്കല്ലിട്ടത്. 

 

∙ഷെർലക് ഹോംസ്' എന്ന വിഖ്യാത ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ സ്രഷ്‌ടാവ്‌ ആർതർ കോനൻ ഡോയൽ ജനിച്ചു (1859). ഡോക്ടറും ക്രിക്കറ്ററും ഫുട്‍ബോൾ ഗോൾ കീപ്പറുമായിരുന്നു.

 

∙യുഎൻ നേതൃത്വത്തിൽ രാജ്യാന്തര ജൈവവൈവിധ്യ ദിനമായി ആചരിക്കുന്നു. We're part of the solution എന്നതാണ് ഈ വർഷത്തെ പ്രമേയം. 

 

∙സിലോണിന്റെ പേര് ശ്രീലങ്ക എന്നു മാറ്റുകയും റിപ്പബ്ലിക് ആവുകയും ചെയ്‌തു (1972). കൊളംബോയും ശ്രീജയവർധനപുര കോട്ടെയുമാണു തലസ്ഥാനങ്ങൾ.

 

∙'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് ' എന്നറിയപ്പെടുന്ന രാജാറാം മോഹൻ റോയ് ജനിച്ചു (1772). ആത്മീയ സഭ, ബ്രഹ്മസമാജം എന്നിവയുടെ സ്ഥാപകൻ. ഇന്ത്യയിലെ പ്രാദേശിക പത്രപ്രവർത്തനത്തിന്റെ സ്ഥാപകരിലൊരാൾ.

English Summary: Exam Guide - May 22 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com