ADVERTISEMENT

∙രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്തരിച്ചു (1964).

 

∙ ജർമൻ യുദ്ധക്കപ്പൽ 'ബിസ്‌മാർക്' ബ്രിട്ടിഷ്  നേവിയുടെ ആക്രമണത്തിൽ ഫ്രാൻസിനു  സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി രണ്ടായിരത്തിലേറെപ്പേരുടെ മരണം (1941).

 

∙അധികാരത്തിലിരിക്കെ ഹിരോഷിമ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്റായി ബരാക് ഒബാമ (2016).  

 

∙കവിയും ഗാനരചയിതാവുമായ ഒ.എൻ.വി. കുറുപ്പ് ജനിച്ചു (1931). ഉജ്ജയിനി, ഭൂമിക്കൊരു ചരമഗീതം, മൃഗയ, സൂര്യഗീതം, ശാർങ്ഗകപ്പക്ഷികൾ തുടങ്ങിയവ പ്രധാന കൃതികൾ. പത്മവിഭൂഷൺ, ജ്ഞാനപീഠം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

 

∙നോവലിസ്‌റ്റും ഐഎഎസ് ഓഫിസറുമായിരുന്ന മലയാറ്റൂർ രാമകൃഷ്‌ണൻ ജനിച്ചു (1927). യന്ത്രം, യക്ഷി, വേരുകൾ എന്നിവ പ്രധാന കൃതികൾ. 

 

∙നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണൻ അന്തരിച്ചു (2006). 2002 ൽ 'നിഴൽക്കുത്ത്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 

 

∙മഹാകവി പി. കുഞ്ഞിരാമൻ നായർ തിരുവനന്തപുരത്തെ സിപി സത്രത്തിൽ അന്തരിച്ചു (1978). 'താമരത്തോണി' ക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെയും  'കളിയച്ഛ' നു കേരള സാഹിത്യ അക്കാദമിയുടെയും അവാർഡ് ലഭിച്ചു.

English Summary: Exam Guide - May 27 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com