ADVERTISEMENT

∙ രാജ്യാന്തര സ്ത്രീ ആരോഗ്യപ്രവർത്തന ദിനവും (International Day of Action for Women's Health) ആർത്തവ ശുചിത്വ ദിനവും (Menstrual Hygiene Day).

 

∙ ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്കു ബദലായി പാക്കിസ്ഥാൻ അഞ്ചു തുടർ ആണവപരീക്ഷണങ്ങൾ നടത്തി (1998). 'ചഗായ്-1' എന്നായിരുന്നു ഇതിനു നൽകിയ രഹസ്യ കോഡ്.

 

∙ ലോകത്തിലെ ആദ്യ ക്ലോൺഡ്‌ കുതിര 'പ്രോമിത്യ'യുടെ പിറവി (2003). ഇറ്റലിയിലായിരുന്നു ജനനം. 

 

∙ 240 വർഷത്തെ ഷാ രാജവംശത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് നേപ്പാൾ ഔദ്യോഗികമായി റിപ്പബ്ലിക്കായി (2008). ഗ്യാനേന്ദ്ര ബിർ ബിക്രം ഷാ ദേവ് ആയിരുന്നു നേപ്പാളിലെ അവസാന രാജാവ്. 

 

∙ ജനപ്രിയ മലയാള സാഹിത്യകാരന്മാരിൽ പ്രമുഖനായ മുട്ടത്തു വർക്കി അന്തരിച്ചു (1989). പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, വെളുത്ത കത്രീന, ഒരു കുടയും കുഞ്ഞു പെങ്ങളും തുടങ്ങിയവ പ്രധാന കൃതികൾ. 

 

∙ ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ ജയിംസ് ബോണ്ട് എന്ന സീക്രട്ട് ഏജന്റിനെ സൃഷ്‌ടിച്ച ഇയാൻ ഫ്ലമിങ് ലണ്ടനിൽ ജനിച്ചു (1908).

 

∙ തെലുങ്കിലെ ഇതിഹാസ താരവും തെലുങ്കുദേശം പാർട്ടി സ്ഥാപകനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുമായ എൻ. ടി. രാമറാവു ജനിച്ചു (1923). നന്ദമൂരി താരക രാമറാവു എന്നാണു മുഴുവൻ പേര്.


English Summary: Exam Guide - May 28 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com