ADVERTISEMENT

∙ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. 1987 ലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 

 

∙ തപാൽ സേവനം പൊതുജനങ്ങൾക്കു ലഭ്യമാക്കാനായി ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ് കൽക്കട്ട ജനറൽ പോസ്റ്റ് ഓഫിസ് ആരംഭിച്ചു (1774).

 

∙സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ യുഎസ് യാത്ര ബോംബെയിൽ നിന്ന് ആരംഭിച്ചു (1893). എസ്എസ് പെനിൻസുലാർ' എന്ന കപ്പലിലായിരുന്നു യാത്ര.

 

∙'ടൈറ്റാനിക്' കപ്പൽ നീറ്റിലിറക്കി (1911). അയർലൻഡിലെ ബെൽഫാസ്റ്റിൽ വിക്ടോറിയ ചാനലിലാണ് ആദ്യം ഇറക്കിയത്. 

 

∙മലയാളത്തിലും ഇംഗ്ലീഷിലും ശ്രദ്ധ നേടിയ എഴുത്തുകാരി മാധവിക്കുട്ടി (കമലാസുരയ്യ) പുണെയിൽ അന്തരിച്ചു (2009).

 

∙ വിഖ്യാത ചിത്രകാരൻ കെ.സി.എസ്. പണിക്കർ ജനിച്ചു (1911). ചെന്നൈയിലെ ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപകനാണ്. 

 

∙സംവിധായകൻ ജോൺ  ഏബ്രഹാം കോഴിക്കോട് മിഠായിത്തെരുവിലെ കെട്ടിടത്തിൽനിന്നു വീണു മരിച്ചു (1987). അമ്മ അറിയാൻ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, വിദ്യാർഥികളെ ഇതിലെ ഇതിലെ, അഗ്രഹാരത്തിലെ കഴുത എന്നിവയാണു സംവിധാനം ചെയ്‌ത ചിത്രങ്ങൾ.

English Summary: Exam Guide - May 31 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com