ലോക് സഭയുടെ ആദ്യ വനിതാ സ്‌പീക്കർ ആര്?

HIGHLIGHTS
  • ലോക സൈക്കിൾ ദിനമായി ആചരിക്കുന്നു
study
SHARE

∙ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം ലോക സൈക്കിൾ ദിനമായി ആചരിക്കുന്നു. 

∙ആദ്യ ജ്ഞാനപീഠ ജേതാവ് ജി. ശങ്കരക്കുറുപ്പ് എറണാകുളം ജില്ലയിലെ നായത്തോട് ഗ്രാമത്തിൽ ജനിച്ചു (1901). ഓടക്കുഴൽ, സൂര്യകാന്തി, സാഹിത്യകൗതുകം, ഓർമയുടെ ഓളങ്ങളിൽ എന്നിവ പ്രധാനകൃതികൾ. 

∙ബ്രിട്ടിഷ് ഇന്ത്യയെ വിഭജിച്ച് അധികാരക്കൈമാറ്റം നടത്താൻ തയാറാക്കിയ പദ്ധതി മൗണ്ട് ബാറ്റൻ പ്രഭു ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രഖ്യാപിച്ചു (1947). മൗണ്ട് ബാറ്റൻ പദ്ധതി, ജൂൺ തേഡ് പ്ലാൻ എന്നിങ്ങനെ അറിയപ്പെടുന്നു. 

∙ലോക് സഭയുടെ ആദ്യ വനിതാ സ്‌പീക്കറായി മീരാകുമാർ അധികാരമേറ്റു (2009). ഇന്ത്യയുടെ നാലാം ഉപപ്രധാനമന്ത്രി ജഗ് ജീവൻ  റാമിന്റെ മകളാണ്. 

∙ദക്ഷിണേന്ത്യയിൽ ആദ്യം കണ്ണാടി പ്രതിഷ്‌ഠ നടത്തിയ നവോത്ഥാന നായകൻ വൈകുണ്ഠ സ്വാമികൾ അന്തരിച്ചു (1851). 'വേല ചെയ്‌താൽ കൂലി കിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയ ഇദ്ദേഹം 'നിഴൽ താങ്കൽ' എന്ന ആരാധനാലയങ്ങൾ സ്ഥാപിച്ചു. 

∙ചരിത്രകാരനും നയതന്ത്രജ്ഞനും സാഹിത്യകാരനുമായ സർദാർ കെ. എം. പണിക്കർ (കാവാലം മാധവപ്പണിക്കർ) ജനിച്ചു (1895). രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളിയും കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷനുമാണ്.

English Summary: Exam Guide - June 3 - Today in history

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA