ADVERTISEMENT

∙രാജ്യാന്തര യോഗാ ദിനം. ലോക സംഗീത ദിനം, ലോക ഹൈഡ്രോഗ്രഫി ദിനം, രാജ്യാന്തര ടി ഷർട്ട് ദിനം. 

 

∙ സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറലായി സി. രാജഗോപാലാചാരി ചുമതലയേറ്റു (1948). 'മഹാത്മജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെട്ടു. 'രാജാജി' എന്നു വിളിക്കപ്പെട്ടു. 

 

∙പി. വി. നരസിംഹറാവു ഇന്ത്യയുടെ 9 ാം പ്രധാനമന്ത്രിയായി അധികാരമേറ്റു (1991). പ്രധാനമന്ത്രിപദത്തിലെത്തിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ.

 

∙മൂന്നാം തവണയും ലോകകപ്പ് ഫുട്‍ബോൾ വിജയികളായതോടെ യൂൾറിമെ കപ്പ് സ്ഥിരമായി ബ്രസീലിന്റെ കൈവശമെത്തി (1970). മെക്‌സിക്കോ സിറ്റിയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇറ്റലിയെ 4-1 നാണു പരാജയപ്പെടുത്തിയത്. 

 

∙നൊബേൽ സമ്മാനം നിരാകരിച്ച ആദ്യത്തെ വ്യക്തിയും ഫ്രഞ്ച് സാഹിത്യകാരനുമായ ഴാങ് പോൾ സാർത്ര് ജനിച്ചു (1905). 1963 ൽ പ്രസിദ്ധീകരിച്ച 'ദ് വേഡ്സ്‌' ആത്മകഥയാണ്.

 

∙ബഹിരാകാശത്തെത്തിയ ആദ്യത്തെ സ്വകാര്യ വാഹനമായി 'സ്‌പേസ് ഷിപ് വൺ ഫ്ലൈറ്റ് 15 പി' (2004). മൈക്ക് മെൽവിൻ ആണ് ഇതു നിയന്ത്രിച്ചത്. 

 

∙രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ അന്തരിച്ചു (1940). 1925 ലാണ് ആർ എസ് എസ് സ്ഥാപിതമായത്.

English Summary: Exam Guide - June 21 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com