അറിഞ്ഞിരിക്കാം, ഐടി, സൈബർ നിയമങ്ങൾ

exam-tips
Representative Image. Photo Credit: Cheeku digital/ Shutterstock.com
SHARE

പിഎസ്‍സിയുടെ ഒട്ടുമിക്ക ചോദ്യക്കടലാസുകളിലും ഐടി, സൈബർ നിയമങ്ങളുമായി ബന്ധപ്പെട്ട് 5–10 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകാറുണ്ട്. വളരെ കുറഞ്ഞ സിലബസിനുള്ളിൽനിന്നു നന്നായി മാർക്ക് നേടാം. 8,9,10 ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങൾ റഫർ ചെയ്യാം. നിത്യജീവിതത്തിൽ കംപ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന പ്രായോഗിക അറിവുകളും ഗുണം ചെയ്യും. ചില മുൻകാല ചോദ്യങ്ങൾ ഇതാ. 

1) താഴെ കൊടുത്തിരിക്കുന്നവയിൽ മോഡിഫൈഡ് കീ അല്ലാത്തതേത് ?

A. Shift B. Alt  C. Space D. Control 

2) ഫ്ലോപ്പി ഡിസ്ക് കണ്ടുപിടിച്ചതാര് ?

A. അലൻ ഷുഗാർട്ട് 

B. ജെയിംസ് ടി. റസൽ 

C. ജോൺ ബാക്കപ്പ്   

D. നിക്കോളസ് വിർത്ത് 

3) മെയിൻ മെമ്മറിയിൽനിന്നു ക്യാഷെ മെമ്മറിയിലേക്കു ഡേറ്റ കോപ്പി ചെയ്യുന്നത് അറിയപ്പെടുന്നത് ?

A. ബഫർ B. മാപ്പിങ്

C. ബഗ്ഗിങ് D. സ്പൂഫിങ് 

4) താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത സെർച്ച് എൻജിൻ ഏത് ?

A. ഹോട്ട്ബോട്ട് 

B. ലൈക്കോസ് 

C. എക്‌സൈറ്റ് 

D. ഗുരുജി 

5) താഴെ കൊടുത്തിരിക്കുന്നവയിൽ സെർച്ച് എൻജിനുകളിൽപെടാത്തത് ?

A. യാഹൂ B. ആർച്ചി   C. ലൈക്കോസ് D. എപിക് 

6) ഒരു വ്യക്തിയെക്കുറിച്ചോ കമ്പനിയെക്കുറിച്ചോ തെറ്റായ കാര്യം ഇമെയിൽ, മൊബൈൽ, സോഷ്യൽ നെറ്റ്‌വർക്ക് തുടങ്ങിയവയിലൂടെ പറഞ്ഞുപരത്തുന്നത് അറിയപ്പെടുന്നത് :

A. സൈബർ സ്ക്വാട്ടിങ്

B. സൈബർ സ്റ്റോക്കിങ് (Cyber stalking)

C. ഡേറ്റാ ഡിഡ്‌ലിങ് 

D. സൈബർ ഡീഫമേഷൻ 

7) ചൈൽഡ് പോണോഗ്രഫിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്‌ഷൻ ?

A. 66 F B. 67  C. 67A D. 67B  

8) താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ ആപ്തവാക്യമാണ് "Applying thoughts " ?

A. ഗൂഗിൾ  

B. ഇൻഫോസിസ് 

C. മൈക്രോസോഫ്റ്റ് 

D. വിപ്രോ 

9) zip എക്സ്റ്റൻഷനോടുകൂടി അവസാനിക്കുന്ന ഫയൽ ഏതുതരം ഫയൽ ആണ് :

A. കംപ്രസ്ഡ് ഫയൽ  

B. വേഡ് ഫയൽ  

C. പവർ പോയിന്റ്    

D. വെബ് പേജ്   

10) നോവെൽ ഏതു തരം നെറ്റ്‌വർക്കിന് ഉദാഹരണമാണ് ?

A. LAN B. WAN  C. MAN D. TAN  

11) താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻപുട്ട് ഉപകരണമായും ഔട്ട്പുട്ട് ഉപകരണമായും ഉപയോഗിക്കാവുന്നവയുടെ കൂട്ടത്തിൽപെടാത്തത് ?

A. മോഡം B. ടച്ച് സ്ക്രീൻ C. ഹെഡ്സെറ്റ് D. പ്ലോട്ടർ 

12) 1 യോട്ടാബൈറ്റ് = ?

A. 1024 സെറ്റാബൈറ്റ് 

B. 1024 എക്സാബൈറ്റ് 

C. 1024 ടെറാബൈറ്റ് 

D. 1024 ബ്രോൺടോബൈറ്റ് 

13) ഇമെയിൽ മെസേജുകളുടെ സ്റ്റോറേജ് ഏരിയ എന്നറിയപ്പെടുന്നത് ?

A. സ്പാം  

B. ഡ്രാഫ്റ്റ്  

C. മെയിൽ ബോക്സ്    

D. സ്നൂസ്ഡ് മെസ്സേജസ്  

14) ലോകത്തിലെ ആദ്യത്തെ വെബ് ബ്രൗസർ ഏത് ?

A. സഫാരി 

B. ഡോൾഫിൻ 

C. ബ്ലാസർ  

D. നെക്സസ് 

15) ആദ്യത്തെ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത രാജ്യം ?

A. ഫ്രാൻസ്          B. ബ്രിട്ടൻ  C. റഷ്യ D. അമേരിക്ക   

16) ഒരു പ്രത്യേക അഡ്രസിലേക്ക് തുടർച്ചയായി ഇമെയിൽ അയയ്ക്കുന്നത് അറിയപ്പെടുന്നത് ?

A. സ്പൂഫിങ് 

B. ഇമെയിൽ സ്പാമിങ്

C. ഇമെയിൽ ബോംബിങ് 

D. ഫാമിങ്

17) സൈബർ സെക്യൂരിറ്റി ദിനമായി ആചരിക്കുന്നതെന്ന് ? 

A. ഫെബ്രുവരി 6  

B. നവംബർ 30   

C. മാർച്ച് 12  

D. സെപ്റ്റംബർ 7 

18) ഒരു കൂട്ടം ഫീൽഡുകൾ ചേരുന്നത് ? 

A. റെക്കോർഡ് B. ഫയൽ    

C. ഡേറ്റാബേസ് D. കലക്‌ഷൻ   

19) ഔദ്യോഗിക ഭാഷാ വകുപ്പിനുവേണ്ടി സി-ഡിറ്റ് വികസിപ്പിച്ചെടുത്ത മലയാള സ്വതന്ത്ര സോഫ്റ്റ്‌വെയർ ?

A. നിള B. കാവേരി C. തനിമ D. ആകാശ് 

20) കോൺസെൻട്രേറ്റർ എന്നറിയപ്പെടുന്ന നെറ്റ്‌വർക്ക് ഉപകരണം ?

A. സ്വിച്ച് B. ഹബ്   C. റൂട്ടർ D. ഗേറ്റ്‌വേ

ഉത്തരങ്ങൾ

1.C, 2.A, 3.B, 4.D, 5.D, 6.D, 7.്D, 8.D, 9.A, 10.A, 11.D, 12.A, 13.C, 14.D, 15.A, 16.C, 17.B, 18.A, 19.B, 20.B

English Summary: Kerala PSC Examination Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA